Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ: സമാധാന...

യമൻ: സമാധാന മാർഗനിർദേശങ്ങളെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു

text_fields
bookmark_border
യമൻ: സമാധാന മാർഗനിർദേശങ്ങളെ സൗദി  മന്ത്രിസഭ സ്വാഗതം ചെയ്തു
cancel
camera_alt

സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

റി​യാ​ദ്​: യ​മ​നി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി യു.​എ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗം സ്വാ​ഗ​തം ചെ​യ്തു. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ ഒ​രു രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര ച​ർ​ച്ച​യി​ൽ ഏ​ർ​പ്പെ​ടാ​ൻ യ​മ​നി​ലെ ക​ക്ഷി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും യ​മ​ൻ ജ​ന​ത​യെ​ പി​ന്തു​ണ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യാ​യി​രു​ന്നു ച​ർ​ച്ച. ഗ​സ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക സ​ഹാ​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. ഗ​സ്സ​യി​ൽ സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ശ​ക്തി​ക​ൾ ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ന​ട​പ്പു​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ളും ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളു​മാ​യി യോ​ജി​പ്പി​ച്ച് രാ​ജ്യ​ത്തി​​ന്റെ സ​മ​ഗ്ര സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു. 2023ലെ ​ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന മാ​ന​ദ​ണ്ഡ സൂ​ചി​ക​യി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ പു​രോ​ഗ​തി​യെ യോ​ഗം പ്ര​ശം​സി​ച്ചു. സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് 2023ലെ ​ഐ.​സി.​ടി വി​ക​സ​ന സൂ​ചി​ക​യി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ രാ​ജ്യം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യി മ​ന്ത്രി​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenSaudiPeace Guidelines
News Summary - Saudi Welcomed Yemen Peace Guidelines
Next Story