Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒളിമ്പിക്സിന് യോഗ്യത...

ഒളിമ്പിക്സിന് യോഗ്യത നേടി സൗദി വെയ്​റ്റ്​ ലിഫ്റ്റർ

text_fields
bookmark_border
ഒളിമ്പിക്സിന് യോഗ്യത നേടി സൗദി വെയ്​റ്റ്​ ലിഫ്റ്റർ
cancel
camera_alt

ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടി​യ സൗ​ദി വെ​യ്റ്റ്ലി​ഫ്റ്റ​ർ സി​റാ​ജ് അ​ൽ സ​ലീം 

റി​യാ​ദ്: ടോ​ക്യോ​യി​ൽ ഈ ​മാ​സം ആ​രം​ഭി​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടി സൗ​ദി വെ​യ്റ്റ്ലി​ഫ്റ്റ​ർ. സി​റാ​ജ് അ​ൽ സ​ലീ​മാ​ണ്​ ജൂ​ലൈ 23 മു​ത​ൽ ആ​ഗ​സ്​​റ്റ്​ എ​ട്ടു​ വ​രെ ജ​പ്പാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക് ഗെ​യിം​സി​ന് സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ക. 61 കി​ലോ വി​ഭാ​ഗ​ത്തി​ലെ ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് യോ​ഗ്യ​ത പ്ര​ഖ്യാ​പി​ച്ച സ​ഹ വെ​യ്റ്റ്ലി​ഫ്റ്റ​ർ മ​ഹ​മൂ​ദ് അ​ൽ അ​ഹ്​​മ​ദി​നൊ​പ്പം ചേ​രും. ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടു​ന്ന 10ാമ​ത്തെ വ്യ​ക്തി​ഗ​ത സൗ​ദി താ​ര​മാ​യ സി​റാ​ജ് അ​ൽ സ​ലീം. ടോ​ക്യോ ഒ​ളി​മ്പി​ക്സി​ന് ആ​ദ്യ​മാ​യി യോ​ഗ്യ​ത നേ​ടി​യ​തി​ൽ 25കാ​ര​നാ​യ അ​ൽ സ​ലീം ത​െൻറ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. താ​ൻ പ​ങ്കെ​ടു​ത്ത എ​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും സ്വ​പ്നം ത​ന്നെ വേ​ട്ട​യാ​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത് മു​ത​ലാ​ണ് ഒ​ളി​മ്പി​ക്സ് എ​ന്ന സ്വ​പ്നം ക​ണ്ടു​തു​ട​ങ്ങി​യ​തെ​ന്നും ക​ടു​ത്ത പ​രി​ശ്ര​മ​ങ്ങ​ൾ ഇ​തി​നു​ പി​ന്നി​ലു​ണ്ടെ​ന്നും സി​റാ​ജ് അ​ൽ സ​ലിം പ​റ​യു​ന്നു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ളി​ഡാ​രി​റ്റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു ഈ ​വൈ​റ്റ് ലി​ഫ്റ്റ​ർ. കാ​യി​ക​മ​ന്ത്രി​യും സൗ​ദി അ​റേ​ബ്യ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ ഫൈ​സ​ൽ, സി​റാ​ജ് അ​ൽ സ​ലീ​മി​െൻറ ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത​യു​ടെ സ​ന്തോ​ഷം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ചു. മു​മ്പ്​ യോ​ഗ്യ​ത നേ​ടി​യ മ​ഹ​മൂ​ദ് അ​ൽ അ​ഹ​മ്മ​ദ് 73 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ രാ​ജ്യ​ത്തി​നാ​യി മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OlympicsSaudi weightlifter
News Summary - Saudi weightlifter qualifies for Olympics
Next Story