Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി വെയർഹൗസിങ് ആൻഡ് ലോജിസ്​റ്റിക്സ് എക്സിബിഷൻ നാളെ റിയാദിൽ ആരംഭിക്കും

text_fields
bookmark_border
പ്രാദേശിക-അന്തർദേശീയ കമ്പനികളുടെ വിപുലമായ പങ്കാളിത്തം
സൗദി വെയർഹൗസിങ് ആൻഡ് ലോജിസ്​റ്റിക്സ് എക്സിബിഷൻ നാളെ റിയാദിൽ ആരംഭിക്കും
cancel

റിയാദ്: സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്​റ്റിക് സേവന മന്ത്രി എൻജി. സാലിഹ് അൽ ജാസറി​െൻറ രക്ഷാകർതൃത്വത്തിൽ, സൗദി വെയർഹൗസിങ് ആൻഡ് ലോജിസ്​റ്റിക്സ് എക്സിബിഷ​െൻറ മൂന്നാം പതിപ്പിന് ചൊവ്വാഴ്ച റിയാദിൽ തുടക്കമാകും. റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന ഈ പ്രദർശനം സെപ്റ്റംബർ 10 വരെ മൂന്ന് ദിവസങ്ങളിലായി തുടരും.

ലോജിസ്​റ്റിക്സ് സംവിധാനത്തി​െൻറയും വിതരണ ശൃംഖലയുടെയും (സപ്ലൈ ചെയിൻ) വിവിധ ഘടകങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തുന്നതാണ് ഈ പ്രദർശനം. ലോജിസ്​റ്റിക്സ്, വെയർഹൗസിങ് രംഗത്തെ പ്രമുഖ കമ്പനികൾ, സാങ്കേതിക പരിഹാര ദാതാക്കൾ, ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തം ഇത്തവണയുണ്ട്.

അത്യാധുനിക നവീകരണങ്ങൾ പ്രദർശിപ്പിക്കുക, വ്യാവസായിക അവസരങ്ങൾ പ്രയോജനപ്പെടുത്തുക, മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെയും പ്രശ്നങ്ങളെയും കുറിച്ച് ചർച്ച ചെയ്യുക എന്നിവയാണ് ഈ സുപ്രധാന വേദി ലക്ഷ്യമിടുന്നത്.

വെയർഹൗസ് ഓട്ടോമേഷൻ, കോൾഡ് ചെയിൻ, കാർഗോ ഹാൻഡ്‌ലിങ്, മൾട്ടിമോഡൽ ട്രാൻസ്പോർട്ടേഷൻ, ലാസ്​റ്റ്​ മൈൽ ഡെലിവറി സൊല്യൂഷൻസ് തുടങ്ങിയ സപ്ലൈ ചെയിനി​െൻറ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന സാങ്കേതികവിദ്യകളും സേവനങ്ങളും സന്ദർശകർക്ക് ഇവിടെ പരിചയപ്പെടാം. രാജ്യത്ത് ഈ മേഖല കൈവരിക്കുന്ന അതിവേഗ വളർച്ചയുടെ യഥാർത്ഥ ചിത്രമാണ് പ്രദർശനം നൽകുന്നത്.

സൗദി ലോജിസ്​റ്റിക്സ് വിപണിയിലെ വളർന്നുവരുന്ന നിക്ഷേപങ്ങളുടെ വ്യാപ്തിയും വർധിച്ചുവരുന്ന പ്രവർത്തനങ്ങളുമാണ് പങ്കാളികളായ കമ്പനികളുടെ പട്ടിക വ്യക്തമാക്കുന്നത്. ലോജിസ്​റ്റിക് പ്രവർത്തനങ്ങളുടെയും സപ്ലൈ ചെയിനുകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും നൂതന പരിഹാരങ്ങളും പ്രാദേശിക, അന്തർദേശീയ കമ്പനികൾ ഇവിടെ അവതരിപ്പിക്കുന്നുണ്ട്.

പ്രദർശനത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ലോജിസ്​റ്റിക്സ് മേഖലയിലെ പ്രമുഖർ, നിക്ഷേപകർ, സപ്ലൈ ചെയിൻ വിദഗ്ധർ എന്നിവർ ഇതിൽ പങ്കെടുക്കും. ലോജിസ്​റ്റിക് ഇൻഫ്രാസ്ട്രക്ചർ, നിക്ഷേപ അവസരങ്ങൾ, മൾട്ടിമോഡൽ കണക്റ്റിവിറ്റി, വെയർഹൗസിങ്ങും വിതരണവും, ഡിജിറ്റൽ റെസിലിയൻസ്, സപ്ലൈ ചെയിൻ സുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടും.

ഇതിനുപുറമെ, പ്രഫഷനൽ ഡെവലപ്‌മെൻറ്​ പ്രോഗ്രാമുകളുടെ കീഴിൽ അംഗീകാരം ലഭിച്ച ‘ഹല’ സെഷനുകൾ സെപ്റ്റംബർ ഒമ്പത്​, 10 തീയതികളിൽ നടക്കും. യഥാർത്ഥ അനുഭവങ്ങളെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ചർച്ചകളാണ് ഈ സെഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സപ്ലൈ ചെയിനുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രവർത്തന മുൻഗണനകളും നിലവിലെ വെല്ലുവിളികളും ഇവിടെ വിശകലനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Warehousing and Logistics Exhibition begins tomorrow in Riyadh
Next Story