Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ സന്ദർശക...

സൗ​ദി​യി​ൽ സന്ദർശക വി​സ​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കും എ​ത്താം

text_fields
bookmark_border
സൗ​ദി​യി​ൽ സന്ദർശക വി​സ​യി​ൽ  ഇ​ന്ത്യ​ക്കാ​ർ​ക്കും എ​ത്താം
cancel

റി​യാ​ദ്​: സൗ​ദി​യി​ലേ​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ സന്ദർശക വി​സ​ക​ള്‍ ഇ​ന്ത്യ​ക്കാ​ര്‍ക്കും ല​ഭി​ച്ചു തു​ട​ങ്ങി. മും​ബൈ കോ​ണ്‍സു​ലേ​റ്റി​ല്‍ നി​ന്ന്​ ഒ​രു മാ​സം കാ​ലാ​വ​ധി​യു​ള്ള ടൂ​റി​സ്​റ്റ്​ വി​സ​യാ​ണ് ചൊ​വ്വാ​ഴ്​​ച സ്​​റ്റാ​മ്പ്​ ചെ​യ്​​ത്​ കി​ട്ടി​യ​ത്. ഒ​രു വ​ര്‍ഷം കാ​ലാ​വ​ധി​യു​ള്ള മ​ള്‍ട്ടി​പ്പി​ള്‍ എ​ന്‍ട്രി ടൂറിസ്​റ്റ്​ വി​സ​യും ഉ​ട​ന്‍ ല​ഭ്യ​മാ​കു​മെ​ന്ന് ട്രാ​വ​ല്‍ ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു. അ​പേ​ക്ഷ​ക്കൊ​പ്പം വി​വി​ധ രേ​ഖ​ക​ള്‍ ഇ​തി​നാ​യി സ​മ​ര്‍‌​പ്പി​ക്ക​ണം.

രേ​ഖ​ക​ള്‍ ഇ​വ​യാ​ണ്. 1. ആ​റു​മാ​സ​മെ​ങ്കി​ലും കാ​ലാ​വ​ധി ബാ​ക്കി​യു​ള്ള പാ​സ്പോ​ര്‍ട്ട്, 2.യാ​ത്ര​ക്കാ​ര​​െൻറ ബ​യോ​ഡാ​റ്റ​യും ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള ശി​പാ​ര്‍ശ ക​ത്തും, 3. ക​ണ്‍ഫേം ചെ​യ്ത റി​ട്ടേ​ണ്‍ ടി​ക്ക​റ്റ്, 4. ആ​ധാ​ര്‍ കോ​പ്പി​യും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തെ ബാ​ങ്ക് സ്​​റ്റേ​റ്റ്​​മ​െൻറും, 5. സൗ​ദി​യി​ല്‍ താ​മ​സി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഹോ​ട്ട​ലി​​െൻറ​യോ അ​പാ​ർ​ട്ട്മ​െൻറി​േ​ൻ​റ​യോ വിലാസവും ഫോ​ണ്‍ ന​മ്പ​റും. ഇ​ത്ര​യും രേ​ഖ​ക​ള്‍ നി​ശ്ചി​ത അ​പേ​ക്ഷാ ഫോ​റ​ത്തി​ല്‍ കോ​ണ്‍സു​ലേ​റ്റി​ല്‍ ഏ​ജ​ൻ​റ്​ മു​ഖേ​ന​യോ നേ​രി​ട്ടോ അ​പേ​ക്ഷി​ക്കാം. ഭ​ര്‍ത്താ​വാ​ണ് പോ​കു​ന്ന​തെ​ങ്കി​ല്‍ ഭാ​ര്യ​ക്കും മ​ക്ക​ള്‍ക്കും വി​സ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഭാ​ര്യ​ക്ക് ഒ​റ്റ​ക്ക് അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ങ്കി​ല്‍‌ മേ​ല്‍പ​റ​ഞ്ഞ രേ​ഖ​ക​ള്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഏ​ജ​ൻ​റു​മാ​ര്‍ പ​റ​യു​ന്നു. ഒ​രു മാ​സ​ത്തേ​ക്കു​ള്ള ടൂ​റി​സ്​​റ്റ്​ വി​സ ആ​ദ്യ​മാ​യി സ്​​റ്റാ​മ്പ്​ ചെ​യ്ത​ത് ചൊ​വ്വാ​ഴ്​​ച​യാ​ണ്​ . ആ​ര്‍ക്കൊ​ക്കെ ഏ​തെ​ല്ലാം രൂ​പ​ത്തി​ല്‍ ല​ഭി​ക്കു​മെ​ന്ന​ത് വ​രും ദി​ന​ങ്ങ​ളി​ല​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsvisiting visaTourist Visa
News Summary - Saudi Visiting VISA - Gulf news
Next Story