സൗദിയിലേക്കുള്ള സന്ദർശക വിസ ഫീസിൽ ഇളവെന്ന്
text_fieldsറിയാദ്: സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുത്തനെ കുറച്ചതായി ട്രാവല്‍ ഏജൻറുമാര്‍. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും ഇന്നു മുതല്‍ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ പറഞ്ഞു. എന്നാൽ, ഇക്കാര്യം സൗദി അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നു മുതല്‍ 2000 റിയാലായിരുന്നു തുക. ട്രാവല്‍ ഏജൻറുമാര്‍ക്ക് ലഭിച്ച അറിയിപ്പ് അനുസരിച്ച് ഇനി മുതല്‍ 300-350 റിയാലാകും ഇതിനുള്ള തുക.
കേരളത്തില്‍ സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ട്രാവല്‍ ഏജൻറുമാർ അറിയിച്ചു.
മെയ് ദിന അവധി കഴിഞ്ഞ് ഇന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയത്രെ. ആറു മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജൻറുമാര്‍ വിശദീകരിക്കുന്നു.
പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസ തുകയടക്കുേമ്പാൾ സ്ഥിരീകരിക്കാനാകുമെന്നും ഏജൻറുമാര്‍ അറിയിച്ചു. വിസ നിരക്ക് കുടിയതോടെ കുറഞ്ഞതോടെ 2016നെ അപേക്ഷിച്ച് 20 ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
