മേഖലയുടെ സ്ഥിരത സൗദി വിഷൻ 2030 ന് അനിവാര്യം-അമീർ ഖാലിദ്
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ഥിരതയാർന്ന മധ്യപൂർവേഷ്യ അനിവാര്യമെന്ന് സൗദിയുടെ യു.എസ് അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാൻ. ഇറാെൻറ വിഘടന പ്രവർത്തനങ്ങൾ അതിന് തടസമാണെന്നും അമേരിക്കയിൽ നടക്കുന്ന ഇ 2 ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ അമീർ ഖാലിദ് പറഞ്ഞു.
കാഴ്ചപ്പാടുകളുടെ സംഘർഷമാണ് ഇറാനുമായുള്ള പ്രശ്നം. ഞങ്ങൾക്കുള്ളത് വിഷൻ 2030 ആണ്. അവർക്കാകെട്ട വിഷൻ 1979 ഉം. മേഖലയുടെ പുരോഗതിയും ക്ഷേമവുമാണ് ഞങ്ങൾക്ക് വേണ്ടത്. അവരാകെട്ട മേഖലയെ പിറകോട്ട് നയിക്കാൻ ആഗ്രഹിക്കുന്നു. പ്രാദേശിക തൊഴിൽ വിപണിയെ ശക്തിപ്പെടുത്തി, വനിത ശാക്തീകരണം ഉൾപ്പെടെ നടപടികളിലൂടെ സമ്പദ്ഘടനയുടെ എണ്ണ ആശ്രിതത്വം അവസാനിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. വിദേശത്ത് ഉപരിപഠനം നടത്തുന്ന 99 ശതമാനം സൗദി വിദ്യാർഥികളും രാജ്യത്തേക്ക് മടങ്ങുകയാണിപ്പോൾ. - അദ്ദേഹം കൂട്ടിച്ചേർത്തു.
വനിത ശാക്തീകരണത്തിൽ രാജ്യം ഏറെമുന്നോട്ടുപോയി കഴിഞ്ഞു. സൗദി സ്റ്റോക് എക്സ്ചേഞ്ചിെന നയിക്കുന്നത് തന്നെ ഇപ്പോൾ ഒരു വനിതയാണ്. ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ച് അധ്യക്ഷയായ കഴിഞ്ഞമാസം ഒരുവനിതയെ നിയമിച്ചതിൽ ഏറെ സേന്താഷമുണ്ട്. അങ്ങനെയൊരു തീരുമാനം വരാൻ ഇവിടെ 226 വർഷങ്ങൾ എടുത്തു. സൗദിയിൽ വെറും 34 വർഷങ്ങൾ കൊണ്ടാണ് അങ്ങനെയൊരു നടപടി ഉണ്ടായത്. ഞങ്ങളുടെ രാഷ്ട്രത്തിനാകെട്ട 86 വർഷമേ പ്രായമായിട്ടുള്ളു. - അമീർ ഖാലിദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
