Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സൗ​ദി വി​സ’:...

‘സൗ​ദി വി​സ’: എ​ല്ലാ​ത്ത​രം വി​സ​ക​ൾ​ക്കും ഇ​നി​യൊ​റ്റ വെ​ബ്​ പോ​ർ​ട്ട​ൽ

text_fields
bookmark_border
saudi visa
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ ഇ​ഷ്യു ചെ​യ്യു​ന്ന എ​ല്ലാ​ത്ത​രം വി​സ​ക​ളും ഇ​നി​യൊ​റ്റ വെ​ബ്​ പോ​ർ​ട്ട​ലി​ൽ​നി​ന്ന്​ ല​ഭി​ക്കും. ‘സൗ​ദി വി​സ’ എ​ന്ന പേ​രി​ൽ ഏ​കീ​കൃ​ത ദേ​ശീ​യ പ്ലാ​റ്റ്ഫോം വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. ‘ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെൻറ്​ ഫോ​റം 2023’ലാ​ണ്​ ഇ​തു​ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഡി​ജി​റ്റ​ൽ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്​. ‘സൗ​ദി വി​സ’ പോ​ർ​ട്ട​ൽ എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു ദേ​ശീ​യ പ​ങ്കാ​ളി​ത്ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​ണെ​ന്ന്​ എ​ക്‌​സി​ക്യൂ​ട്ടിവ് അ​ഫ​യേ​ഴ്‌​സ് അ​സി​സ്​​റ്റ​ൻ​റ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ൽ ഹാ​ദി അ​ൽ​മ​ൻ​സൂ​രി ‘ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്‍റ് അ​ഫോ​റ’​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഹ​ജ്ജ്, ഉം​റ, ബി​സി​ന​സ്, ഫാ​മി​ലി വി​സി​റ്റ്, തൊ​ഴി​ൽ തു​ട​ങ്ങി എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള വി​സ​ക​ളാ​ണ്​ ഈ ​പോ​ർ​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 30ല​ധി​കം മ​ന്ത്രാ​ല​യ​ങ്ങ​ൾ, അ​ധി​കാ​രി​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പോ​ർ​ട്ട​ൽ സ​ഹാ​യി​ക്കും.

അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വ് സൗ​ദി അ​റേ​ബ്യ സ്ഥാ​പി​ച്ച ശേ​ഷം നി​ല​വി​ൽ​വ​ന്ന വി​സ സ​​മ്പ്ര​ദാ​യ​ത്തി​െൻറ 92 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ചി​ത്രം അ​ൽ​മ​ൻ​സൂ​രി പ്ര​സം​ഗ​ത്തി​ൽ വി​വ​രി​ച്ചു. വി​സ അ​നു​വ​ദി​ക്കാ​ൻ നേ​ര​ത്തെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​െൻറ ഫ​ല​മാ​യി സ്ഥി​തി​ഗ​തി​ക​ൾ മാ​റി. അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ 60 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ വി​സ ഇ​ന്ന്​ ഇ​ഷ്യൂ ചെ​യ്യാ​ൻ ക​ഴി​യും.

വി​സ ഇ​ഷ്യൂ ചെ​യ്യ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ സ്വ​മേ​ധ​യാ പൂ​ർ​ത്തി​യാ​കും. ഏ​തൊ​ക്കെ വി​സ​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് അ​റി​യാ​ൻ അ​പേ​ക്ഷ​ക​നെ സ​ഹാ​യി​ക്കു​ന്ന ഒ​രു സ്‌​മാ​ർ​ട്ട് സെ​ർ​ച്ച് എ​ൻ​ജി​ൻ, വി​സ​ക​ൾ ന​ൽ​കു​ന്ന​തി​നും പി​ന്നീ​ട് വീ​ണ്ടും അ​പേ​ക്ഷി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന അ​പ്‌​ഡേ​റ്റ് ചെ​യ്‌​ത വ്യ​ക്തി​ഗ​ത ഫ​യ​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​ന് നി​ര​വ​ധി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വി​പു​ല​മാ​യ​തും ഏ​കീ​കൃ​ത​വു​മാ​യ സം​വി​ധാ​ന​ങ്ങ​ളും പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡേ​റ്റ​യു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സാ​​ങ്കേ​തി​ക സം​വി​ധാ​ന​വും ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ​മ​ൻ​സൂ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaPortalSaudi Arabia News
News Summary - Saudi Visa- One web portal for all visas
Next Story