സൗദി വാഴയൂർ സർവിസ് ഫോറം കുടുംബസംഗമം
text_fieldsജിദ്ദ: സൗദി വാഴയൂർ സർവിസ് ഫോറം അംഗത്വ കാമ്പയിനും പുല്ലാറാട്ട് ഗൾഫ് സെൽ സൗദി വെസ്റ്റേൺ റീജ്യൻ കുടുംബസംഗമവും സംഘടിപ്പിച്ചു. ജിദ്ദ അന്തലൂസ് ഗാർഡനിൽ നടന്ന പരിപാടി സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി കോട്ട പുതുപ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് പുല്ലാറാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.എ.ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി മഹ്റൂഫ് പുല്ലാറാട്ട് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അംഗത്വ കാമ്പയിൻ ഷൗക്കത്തലി കോട്ട പുതുപ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
നോർക്ക റൂട്ട്സ് പ്രവാസികൾക്ക് നൽകിവരുന്ന സംരംഭക ക്ഷേമനിധി പെൻഷൻ, മെഡിക്കൽ സേവനങ്ങൾ എന്നിവ എല്ലാ പ്രവാസി കുടുംബങ്ങളിലേക്കും എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ അംഗത്വം കുഞ്ഞാലൻ കുട്ടി ചക്കമ്പലം (കുഞ്ഞാപ്പു മക്ക) സ്വീകരിച്ചു. സലാം, അഹ്സൻ, ആബിദ് പുൽത്തൊടി, സാബിത്ത്, കുഞ്ഞാലൻ കുട്ടി ചക്കമ്പലം, മാനു പുതുപാടം, സമീർ കുനിയോട്ട്, ഹസ്നത്ത് പുൽതൊടി, മുർഷിദ്, ലാമിയ എന്നിവർ സംസാരിച്ചു. വാഴയൂർ സർവിസ് ഫോറം വെസ്റ്റേൺ റീജ്യൻ ജനറൽ സെക്രട്ടറി അദിൻഷാ ചാനത്ത് സ്വാഗതവും സിദ്ദീഖ് പുല്ലാറാട്ട് പെരിങ്ങാവ് നന്ദിയും പറഞ്ഞു.

