Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമ്പത്തിക നില​...

സാമ്പത്തിക നില​ മെച്ചപ്പെട്ടാൽ 'വാറ്റ്​'​ വർധനവ്​ പുനഃപരിശോധിക്കും -സൗദി വാർത്താ മന്ത്രി

text_fields
bookmark_border
സാമ്പത്തിക നില​ മെച്ചപ്പെട്ടാൽ വാറ്റ്​​ വർധനവ്​ പുനഃപരിശോധിക്കും -സൗദി വാർത്താ മന്ത്രി
cancel
camera_alt

സൗദി വാർത്താവിതരണ ആക്​ടിങ്​ മന്ത്രി ഡോ. മാജിദ്​ അൽഖസബി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ജിദ്ദ: സാമ്പത്തിക നില​ മെച്ചപ്പെട്ടാൽ വാറ്റ് 15 ശതമാനമായി​ വർധിപ്പിച്ച നടപടി​ പുനഃപരിശോധിക്കുമെന്ന്​ സൗദി വാർത്താവിതരണ ആക്​ടിങ്​ മന്ത്രി ഡോ. മാജിദ്​ അൽഖസബി പറഞ്ഞു. മൂല്യവർധിത നികുതി ഇൗ വർഷം ജൂലൈ ഒന്ന്​ മുതൽ വർധിപ്പിച്ച നടപടി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തെയും ജനങ്ങൾക്കുള്ള മറ്റ്​ ആനുകൂല്യങ്ങളെയും ബാധിക്കാതിരിക്കിരിക്കാനാണ്​ വാറ്റ്​ വർധിപ്പിക്കാൻ തീരുമാനിച്ചത്​.

താരതമ്യേന പ്രയാസം കുറഞ്ഞ നടപടിയെന്നനിലയിലാണ്​ ആ തീരുമാനം എടുത്തത്​. ബജറ്റ്​ വിടവ്​ നികത്താൻ എണ്ണേതര വരുമാനം കൂട്ടാനുള്ള ഇത്തരം നടപടികൾ സഹായിച്ചു. വാറ്റ്​, സർക്കാർ ഫീസുകൾ, കസ്​റ്റംസ്​ തീരുവ, മധുര പാനീയങ്ങൾക്ക്​ പ്രത്യേക നികുതി എന്നിവ എണ്ണേതര വരുമാനം കൂട്ടാൻ സ്വീകരിച്ച നടപടികളാണ്​. അതുകൊണ്ട്​ തന്നെ​​ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും കുറക്കേണ്ട സാഹചര്യത്തെ അതിജീവിക്കാനായി. ഭാവിയെക്കുറിച്ചും സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിനെക്കുറിച്ചും​ ശുഭാപ്​തി വിശ്വാസമുണ്ട്​. പ്രതിസന്ധിഘട്ടങ്ങളിൽ എടുക്കാറുള്ള പല തീരുമാനങ്ങൾ പോലെ വാറ്റ്​ വർധനവും പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭരണകൂട തീരുമാനങ്ങളും പ്രാദേശിക പ്രശ്​നങ്ങൾക്കും സംഭവവികാസങ്ങൾക്കുമുള്ള സർക്കാർ മറുപടികളും നൽകുന്നതിന്​ വാർത്താവിതരണ വകുപ്പ്​ ആരംഭിച്ച സ്ഥിരം വാർത്താസമ്മേളന പരിപാടിയുടെ ആദ്യദിനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശരിയായ വിവരങ്ങൾ അറിയുക പൗര​െൻറ അവകാശമായി കണ്ടാണ്​ ഇങ്ങനെയൊരു നിരന്തര വാർത്താസമ്മേളന പരിപാടി ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്​സിൻ ഉദ്​പാദിപ്പിക്കുന്ന ആഗോള കമ്പനികളുമായി രാജ്യം കരാറിലേർപ്പെട്ടിരിക്കുകയാണ്​. വാക്​സിൻ യാഥാർഥ്യമായാൽ അത്​ ആദ്യം സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാകും സൗദി അറേബ്യയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newssaudi vat
News Summary - saudi VAT upadates
Next Story