Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​ലാ​വ​സ്ഥാ മാ​റ്റം; വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഹ്വാ​നം

text_fields
bookmark_border
കാ​ലാ​വ​സ്ഥാ മാ​റ്റം; വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഹ്വാ​നം
cancel

ദ​മ്മാം: വൈ​റ​സ് വ്യാ​പ​ന സീ​സ​ൺ ആ​രം​ഭി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ലാ​വ​സ്ഥാ​പ​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, ഈ ​വ​ർ​ധ​ന​വ് പ്ര​തീ​ക്ഷി​ച്ച പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കാ​ലാ​വ​സ്ഥാ ഇ​ൻ​ഫ്ലു​വ​ൻ​സ​യ്ക്കും റെ​സ്പി​റേ​റ്റ​റി സി​ങ്കീ​ഷ്യ​ൽ വൈ​റ​സി​നും (ആ​ർ.​എ​സ്.​വി) എ​തി​രാ​യ വാ​ക്സി​നു​ക​ൾ ഉ​ൾ​പ്പെ​ടെ ശു​പാ​ർ​ശ ചെ​യ്യു​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. സെ​ഹ​ത്തി ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി മു​ൻ​കൂ​ട്ടി സ​മ​യം ബു​ക്ക് ചെ​യ്ത് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​മെ​ന്നും, ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ​യും അ​തി​ന്റെ സ​ങ്കീ​ർ​ണ​ത​ക​ളും കു​റ​യ്ക്കാ​ൻ ഇ​വ സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​ക​ളി​ൽ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ങ്ങ​ൾ മു​ൻ​കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 30 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സീ​സ​ണി​ൽ വി​വി​ധ വൈ​റ​സു​ക​ളു​ടെ സ​ജീ​വ​ത ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഈ ​വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​തെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

കൈ​ക​ളു​ടെ ശു​ചി​ത്വം കൃ​ത്യ​മാ​യി പാ​ലി​ക്കു​ക, ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും ശ​രി​യാ​യ മ​ര്യാ​ദ​ക​ൾ പി​ന്തു​ട​രു​ക, അ​ട​ച്ചി​ട്ട ഇ​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക, ശ്വാ​സ​കോ​ശ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​മ്പോ​ൾ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക എ​ന്നി​വ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു.

പ്ര​തി​രോ​ധ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് മ​ന്ത്രാ​ല​യം തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ക​യും അ​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Urges Seasonal Virus Vaccination
Next Story