Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. നിസാറിന് സൗദി...

ഡോ. നിസാറിന് സൗദി യൂനിവേഴ്​സിറ്റിയുടെ ഗവേഷക പ്രതിഭ പുരസ്​കാരം

text_fields
bookmark_border
ഡോ. നിസാറിന് സൗദി യൂനിവേഴ്​സിറ്റിയുടെ ഗവേഷക പ്രതിഭ പുരസ്​കാരം
cancel
camera_alt?????? ?????????? ??????? ?????? ??? ??????? ????? ???????? ?????? ??. ????????? ?????????????? ?????? ????. ??????? ????? ????????? ???????????????

റിയാദ്: മലയാളി അക്കാദമിക പ്രതിഭക്ക്​ സൗദിയിൽ പുരസ്​കാര തിളക്കം. വയനാട്​ മാനന്തവാടി സ്വദേശി ഡോ. നിസാറിനാണ്​ അ ൽഖർജിലെ പ്രിൻസ്​ സത്താം യൂനിവേഴ്​സിറ്റിയുടെ ഇൗ വർഷത്തെ ഏറ്റവും മികച്ച ഗവേഷകനുള്ള പ്രിൻസ് സത്താം അബ്്ദുൽ അസീസ് റിസർച്ച് എക്സലൻസ് അവാർഡ്​ ലഭിച്ചത്​. പ്രശസ്‌തി പത്രവും മെഡലും കാഷ് അവാർഡും അടങ്ങുന്ന പുരസ്​കാരം അൽഖർജിലെ യൂനിവേഴ്​സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ യൂനിവേഴ്സിറ്റി റെക്ടർ പ്രഫ. അബ്്ദുൽ അസീസ് അൽഹാമിദ്​ സമ്മാനിച്ചു. ഇൗ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന കോളജുകളിൽ നിന്നുമുള്ള ഗവേഷകരെ പിന്നിലാക്കിയാണ് ഡോ. നിസാർ അപൂർവ നേട്ടത്തിന്​ ഉടമയായത്.

ഇൗ അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നിസാർ. അപ്ലൈഡ് യൂനിവേഴ്സിറ്റി വിഭാഗത്തിൽ ഗവേഷനായ ഇദ്ദേഹം 200ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാദി ദവാസിർ കോളജ് ഓഫ് ആർട്സ് ആൻഡ്​ സയൻസസിൽ അസോസിയേറ്റ് പ്രഫസറായി ജോലി ചെയ്യുന്ന ഡോ. നിസാർ മുമ്പും നിരവധി പുരസ്‌കാരങ്ങൾക്ക്​ അർഹനായിട്ടുണ്ട്. നാനോ ഫ്ലൂയിഡ്, ഫ്രാക്ഷനൽ കാൽകുലസ്, മാത്തമറ്റിക്കൽ മോഡലിങ്​, മെഷീൻ ലേണിങ്​ എന്നിവയാണ് ഇദ്ദേഹത്തി​െൻറ ഗവേഷണ മേഖല. വയനാട് മാനന്തവാടി താലൂക്കിലെ കോട്ടക്കാരൻ സൂപ്പി - അലീമ ദമ്പതികളുടെ മകനാണ്. ഫാറൂഖ് കോളജിൽ നിന്നും മാത്തമാറ്റിക്സിൽ ബിരുദം നേടിയ ശേഷം അലിഗഢ്​ മുസ്‌ലിം യൂനിവേഴ്സിറ്റിയിൽ നിന്ന്​ എം.എസ്.സി, എംഫിൽ, പി.എച്ച്ഡി ബിരുദങ്ങൾ സ്വന്തമാക്കി. ഭാര്യ: ജാസ്മിൻ നങ്ങാരത്ത്​. മക്കൾ: നമിർ, നൈല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newssaudi univercity
News Summary - saudi univercity-saudi-saudi news
Next Story