Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനങ്ങളിലെ ഹൈ ബീം...

വാഹനങ്ങളിലെ ഹൈ ബീം ലൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

റിയാദ്: വാഹനമോടിക്കുമ്പോൾ അനാവശ്യമായി ഉയർന്ന പ്രകാശമുള്ള ഹെഡ്‌ലൈറ്റുകൾ (ഹൈ ബീം) ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. ഇത്തരം പ്രവൃത്തികൾ ഡ്രൈവർമാർക്കും മറ്റ് റോഡ് ഉപഭോക്താക്കൾക്കും വലിയ അപകട ഭീഷണി ഉയർത്തുന്നുവെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി.

ഹൈ ബീം ലൈറ്റുകളുടെ അമിതമായ വെളിച്ചം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, മുന്നിൽ പോകുന്ന വാഹനങ്ങളുടെ സൈഡ്, റിയർ വ്യൂ മിററുകളിൽ ഈ പ്രകാശം പതിക്കുന്നത് ഡ്രൈവർമാർക്ക് കാഴ്ചതടസ്സവും അസ്വസ്ഥതയും ഉണ്ടാക്കും. ഇത് റോഡിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും ഗുരുതരമായ അപകടങ്ങൾക്കും വഴിവെക്കുന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ഹൈ ബീം ലൈറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചു. മറ്റ് വാഹനങ്ങൾ അഭിമുഖമായി വരുകയോ തൊട്ടുമുന്നിൽ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ റോഡ് സുരക്ഷ മുൻനിർത്തി ഉടനടി ലൈറ്റിന്റെ പ്രകാശം കുറക്കാൻ (ഡിം ചെയ്യാൻ) എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsvehiclesSaudi ArabiaTraffic department
News Summary - വാഹനങ്ങളിലെ ഹൈ ബീം ലൈറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്
Next Story