സൗദി ടൂറിസ്റ്റ് വിസ ഉദാരമാക്കും ; 11 ഭാഷകള്‍ സംസാരിക്കുന്ന ഗൈഡുകള്‍ക്ക് പരിശീലനം
text_fieldsറിയാദ്: ടൂറിസ്റ്റ് വിസ ഉദാരമാക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി വ്യക്തമാക്കി. വിദേശ ടൂറിസ്റ്റുകളെ രാജ്യത് തേക്ക് ആകര്ഷിക്കുന്നതിെൻറ ഭാഗമായാണ് അതോറിറ്റിയുടെ പുതിയ നീക്കം. സൗദി വിഷന്‍ 2030 െൻറ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനാണ് ടൂറിസം മേഖല വിപുലമാക്കുന്നത്. ‘നമുക്കൊന്നിച്ച് ഭാവി കെട്ടിപ്പടുക്കാം’ എന്ന ടൂറിസം അതോറിറ്റി പരിപാടിയുടെ ഭാഗമായാണ് ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ ഉദാരമാക്കാന്‍ അതോറിറ്റി തീരുമാനിച്ചത്. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ നടപടികളാണ് ലളിതവത്കരിക്കുക എന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. അതോറിറ്റി ഭാഷാപരിശീലനം സംഘടിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഭാഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടൂറിസം വികസനത്തിെൻറ ഭാഗമായി സൗദിയിലെ 14 നഗരങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 11 ഭാഷകള്‍ സംസാരിക്കുന്ന സ്വദേശികളായ ടൂര്‍ ഗൈഡുകളെ വാര്‍ത്തെടുക്കുക എന്നതാണ് പരിശീലനത്തിെൻറ ലക്ഷ്യം. 21 വയസ് പൂര്‍ത്തീകരിച്ച സ്വദേശികള്‍ക്ക് പരിശീലന പരിപാടികളില്‍ പങ്കെടുക്കാനാവും. അറബിക്ക് പുറമെ ഏതെങ്കിലും വിദേശ ഭാഷ സംസാരിക്കുന്നവര്‍ക്കാണ് അതോറിറ്റി പരിശീലനം നല്‍കുക. ഇംഗ്ലീഷ്, ഹിന്ദി, ചൈന, റഷ്യ, ജര്‍മനി, മലേഷ്യ, ഫ്രഞ്ച്, സ്പെയിന്, ബംഗാളി, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളിലാണ് അതോറിറ്റി ഗൈഡുകള്‍ക്ക് പരിശീലനം നല്‍കുക. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പരിശീലനം . നടപ്പുവര്‍ഷത്തില്‍ തന്നെ ഈ ഗൈഡുകള്‍ ടൂറിസ്റ്റ് സേവനത്തിലിറങ്ങുന്നതോടെ വിസ നടപടികളും ലളിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
