സന്ദർശകരെ കൊണ്ട്​ വീർപ്പുമുട്ടി അൽസുലൈൽ താഴ്​വരയും ഹസ്​വ ഗ്രാമവും

  • വൃക്ഷലതാദികളും ജലപാതങ്ങളും നീരൊഴുക്കുകളും നിറഞ്ഞ ഇൗ മലഞ്ചെരിവ്​ ഇൗ വർഷത്തെ മഴക്കാലത്തിന്​ ശേഷം കൂടുതൽ അഴകണിഞ്ഞു

മഹായിലിലെ വാദി സുലൈലിൽ നിന്നുള്ള കാഴ്​ച

റിയാദ്​: അഭൂതപൂർവമായ പച്ചപ്പി​​െൻറ ഹൃദയഹാരിതയുമായി സൗദി ആഭ്യന്തര വിനോദ സഞ്ചാര ഭൂപടത്തിൽ തിരിച്ചെത്തിയ അൽസുലൈൽ താഴ്​വരയും ഹസ്​വ ഗ്രാമവും സന്ദർശകരുടെ പ്രവാഹത്തിൽ വീർപ്പുമുട്ടുന്നു. സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാൽ ഒറ്റ​െപ്പട്ട തുരുത്തായി വർഷങ്ങളോളം വിസ്​മൃതിയിലാണ്ട്​ കിടന്ന മഹായിൽ പ്രവിശ്യയിലെ ഇൗ കാർഷിക ഗ്രാമവും താഴ്​വരയും ഇൗയടുത്താണ്​ നഗരസഭ പുനർനിർമിച്ച മലമ്പാതയിലൂടെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക്​ വീണ്ടും ഇണക്കപ്പെട്ടത്​. 

വൃക്ഷലതാദികളും ജലപാതങ്ങളും നീരൊഴുക്കുകളും നിറഞ്ഞ ഇൗ മലഞ്ചെരിവ്​ ഇൗ വർഷത്തെ മഴക്കാലത്തിന്​ ശേഷം കൂടുതൽ അഴകണിഞ്ഞു. മു​െമ്പങ്ങുമില്ലാത്ത ഹരിത ശോഭയുടെ ഹൃദ്യമായ ആവരണം ചുറ്റി. പ്രകൃതിയുടെ കലാവിരുതിൽ വിരിഞ്ഞ മനോഹര ചിത്രമായി കാഴ്​ചക്കാര​​െൻറ ഹൃദയം കവരുന്ന താഴ്​വരയെ കുറിച്ച്​ കേട്ടറിഞ്ഞ്​ ആളുകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ പ്രവഹിക്കാൻ തുടങ്ങിയതോടെ സാധ്യതകൾ തിരിച്ചറിഞ്ഞ മഹായിൽ നഗരസഭ മികവുറ്റ നിലയിൽ പാത നിർമിക്കുകയും ഏത്​ വാഹനങ്ങൾക്കും സഞ്ചരിക്കാൻ യോഗ്യമായ രീതിയിലാക്കുകയും ചെയ്​തു. താഴ്​വരയിലെ പ്രകൃതി മനോഹരമായ മറ്റ്​ സ്ഥലങ്ങളും ഗ്രാമങ്ങളുമെല്ലാം ഇൗ പാതയാൽ പരസ്​പരം ബന്ധിപ്പിക്കപ്പെട്ടതോടെ മനംനിറഞ്ഞ കാഴ്​ചനുഭവം തന്നെ സമ്മാനിക്കുന്ന സഞ്ചാരത്തിനുള്ള സാഹചര്യങ്ങളെല്ലാം ഒരുങ്ങി. ​​

േഫാ​േട്ടാഗ്രാഫർമാരും ചാനൽ കാമറാന്മാരും പ്രദേശം സന്ദർശിച്ച്​ മനോഹര ചിത്രങ്ങൾ പകർത്തുകയും അവ സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും നിറയുകയും ചെയ്​തതോടെ മരുഭൂമിയിൽ ഒരൽപം പച്ചപ്പ്​ പോലും വലിയ കാഴ്​ചയായി ആഘോഷിക്കുന്ന സ്വദേശികളുടെ വൻ ​മലവെള്ളപ്പാച്ചിലാണ്​ സുലൈൽ താഴ്​വരയിലേക്കുണ്ടായത്​. രണ്ടാഴ്​ച മുമ്പാണ്​ പാത സഞ്ചാരികൾക്ക്​തുറന്നുകൊടുത്തത്​. എന്നാൽ യാത്രികരുടെ പ്രവാഹം പ്രതീക്ഷകളെ കവച്ചുവെക്കുന്നതായിരുന്നു. ഇതോടെ കടുത്ത നിലയിൽ ഗതാഗത കുരുക്കുണ്ടായി. കുന്നുകൾ ചുറ്റി കുത്തനെയുള്ള ഉയരത്തിലേക്ക്​ കയറിപ്പോകുന്ന മുടിപ്പിൻ വളവുകൾ നിറഞ്ഞ റോഡിൽ വാഹനങ്ങൾ ഉറുമ്പുകളെ പോലെ അരിക്കാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ടാലും ലക്ഷ്യത്തിലെത്താൻ കഴിയാതെ സഞ്ചാരികൾ പ്രയാസത്തിലാവുകയും ഗതാഗതം പൂർണമായി സ്​തംഭിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്​തു. 

ഇതോടെ റിജാൽ അൽമ ഗവർണർ സാലെഹ്​ അൽഫർദൻ ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കർശന നിർദേശം നൽകി. ഗവർണറും പൊലീസ്​ മേഖലാ മേധാവി ലെഫ്​റ്റനൻറ്​ കേണൽ മുഹമ്മദ്​ അൽഅദ്​വാനിയും സ്ഥലത്തെത്തി സാഹചര്യം നേരിട്ട്​ മനസിലാക്കി. 
നൂറുകണക്കിന്​ വാഹനങ്ങളാണ്​ റോഡിൽ മുന്നോട്ട്​ ചലിക്കാനാവാതെ കുടുങ്ങിക്കിടന്നത്​. പ്രദേശത്ത്​എത്തുന്നവർക്ക്​മറ്റൊരു വഴിയിലൂടെ പുറത്തുപോകാനുള്ള ബദൽ സംവിധാനം ഒരുക്കുന്നതടക്കം ഗതാഗതം സുഗമമാക്കാനും യാത്രികർക്ക്​ സുരക്ഷ ഒരുക്കുന്നതിനുമുള്ള നടപടികൾ ത്വരിതഗതിയിൽ നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Loading...
COMMENTS