Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ടൂറിസം ഇ...

സൗദി ടൂറിസം ഇ -വിസക്ക്​ ആവശ്യക്കാരേറെ; ഒാൺലൈനിൽ അപേക്ഷാപ്രളയം

text_fields
bookmark_border
സൗദി ടൂറിസം ഇ -വിസക്ക്​ ആവശ്യക്കാരേറെ; ഒാൺലൈനിൽ അപേക്ഷാപ്രളയം
cancel

റിയാദ്​: സൗദി പുതുതായി ഏർപ്പെടുത്തിയ ഒാൺലൈൻ ടൂറിസ്​റ്റ്​ വിസക്ക്​ ലോകതലത്തിൽ പ്രിയമേറുന്നു. ഒാൺലൈനിൽ അപേക് ഷകളുടെ പ്രളയമാണെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിദേശത്തെ സൗദി മിഷനുകളിൽ ടൂറിസ്​റ്റ്​ ഇ-വിസകള ുടെ കൈകാര്യം പൂർണതലത്തിലായി കഴിഞ്ഞു. എംബസികളിലേയും കോൺസുലേറ്റുകളിലേയും പ്രധാനപ്പെട്ട ദൈനംദിന ദൗത്യങ്ങളിലെ ാന്നായി അത്​ മാറി. കുറഞ്ഞ കാലത്തിനുള്ളിൽ 9,000 ടൂറിസ്​റ്റ്​ വിസകളാണ്​ അനുവദിച്ചത്​. ഇൗ കാലയളവിൽ രാജ്യത്ത്​ നടന്ന നാല്​ പ്രധാനപ്പെട്ട ഇവൻറുകളിൽ പ​െങ്കടുക്കാനാണ്​ ഇത്രയധികം ടൂറിസ്​റ്റുകൾ ഒരുമിച്ച്​ വന്നത്​. റിയാദിലെ ഫോർമുല ഇ കാറോട്ട മത്സരം, കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേള, ജിദ്ദയിലെ ഇറ്റാലിയൻ സൂപർ കപ് ഫുട്​ബാൾ ടൂർണമ​െൻറ്​, അൽഉലയിലെ ശൈത്യകാല തന്തൂറ മേള എന്നിവയാണ്​ ലോകത്തി​​െൻറ വിവിധ കോണുകളിൽ നിന്ന്​ വിനോദ സഞ്ചാരികളെ സൗദിയിലേക്ക്​ ആകർഷിച്ചത്​.
ആഭ്യന്തര വിനോദ സഞ്ചാര മേഖല ഇപ്പോൾ വിദേശികളെ കൂടുതലായി ആകർഷിച്ചു തുടങ്ങിയെന്നും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയിട്ടുണ്ടെന്നും വിദേകാര്യ മന്ത്രാലയം വിസ വിഭാഗം കോൺസൽ ഖാലിദ്​ അൽഖഹ്​താനിയെ ഉദ്ധരിച്ച്​ അറബ്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

ഒാൺലൈൻ വിസ സംവിധാനം നടപ്പായതും​ നടപടിക്രമങ്ങൾ എളുപ്പമായതും ആളുകളെ വൻതോതിൽ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്​. രാജ്യാന്തര ശ്രദ്ധ കിട്ടുംവിധം ആഗോള ടൂറിസം ഹബ്ബായി സൗദി അറേബ്യയെ മാറ്റാനുള്ള ആദ്യ ചുവടുവെപ്പുകളിലൊന്നായാണ്​ എംബസികളിലും കോൺസുലേറ്റുകളിലും 24 മണിക്കൂറിനകം വിസ നൽകുന്ന പുതിയ സാ​േങ്കതിക സംവിധാനം നടപ്പാക്കിയത്​. നടപടികൾ കുറച്ചുകൂടി വേഗത്തിലാക്കാനുള്ള മാർഗങ്ങൾ അവലംബിക്കുമെന്നും പുരുഷ തുണയില്ലാതെ തന്നെ സ്​ത്രീകൾക്ക്​ സൗദി സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുകയാണെന്നും ഖാലിദ്​ അൽഖഹ്​താനി പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നുള്ള​ വനിതകൾക്ക്​ സ്വതന്ത്രമായി തന്നെ സൗദിയിലെത്താം. മുമ്പ്​ പുരുഷ തുണയില്ലാതെ വരാനാവില്ല എന്ന​ നിയന്ത്രണം​ പൂർണമായി എടുത്തുകളഞ്ഞു​​.
വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇവൻറുകളെയും പരിപാടികളെയും കുറിച്ച്​ സൗദി ജനറൽ ഇൻവെസ്​റ്റ്​മ​െൻറ്​ അതോറിറ്റി, ജനറൽ സ്​പോർട്​സ്​ അതോറിറ്റി, ജനറൽ എൻറർടൈൻമ​െൻറ്​ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ഏറ്റവും കുറഞ്ഞത്​ രണ്ട്​ മാസം മു​െമ്പങ്കിലും വിസ സിസ്​റ്റത്തിൽ ഉൾപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തിനും രാജ്യ സുരക്ഷാവിഭാഗത്തിനും കൈമാറും. ഇതും വിസ നടപടികൾ സുഗമവും വേഗത്തിലുമാക്കാൻ സഹായിക്കുന്നു. എന്തൊക്കെ ഇവൻറുകളാണ്​ രാജ്യത്ത്​ നടക്കാൻ പോകുന്നതെന്ന്​ സഞ്ചാരികൾക്ക്​ മുൻകൂട്ടി അറിയാനും അതിനനുസൃതമായി വിസ നടപടികൾ പൂർത്തിയാക്കാനും ഇത്​​ ഉപകാരപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi e-visa
News Summary - saudi tourism e-visa
Next Story