Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതിയ 200...

സൗദിയിൽ പുതിയ 200 റിയാൽ നോട്ട്​ പുറത്തിറക്കുന്നു

text_fields
bookmark_border
സൗദിയിൽ പുതിയ 200 റിയാൽ നോട്ട്​ പുറത്തിറക്കുന്നു
cancel

ജിദ്ദ: വിഷൻ 2030 ​പദ്ധതിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്​ രാജ്യത്ത് പുതിയ 200 റിയാൽ നോട്ട്​ പുറത്തിക്കുമെന്ന്​ സൗദി സെൻട്രൽ ബാങ്ക്​ വ്യക്തമാക്കി. ഇന്ന് മുതൽ 200 റിയാൽ നോട്ട്​ പ്രചാരത്തിലുണ്ടാകും. പേപ്പർ കറൻസി അച്ചടി മേഖലയിലെ ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ്​ 200 റിയാൽ നോട്ട്​ അച്ചടിച്ചിരിക്കുന്നത്​. നിരവധി സാങ്കേതിക സവിശേഷതകളുണ്ട്​. ഉയർന്ന നിലവാരമുള്ള സുരക്ഷ ടാഗുകളും മികച്ച രീതിയിലുള്ള രൂപകൽപനയും ആകർഷകമായ നിറങ്ങളുമാണ്​ ഉപയോഗിച്ചിരിക്കുന്നത്​.

ചാരനിറത്തിലുള്ള നോട്ടി​െൻറ ഒരു വശത്ത്​ സൗദി അറേബ്യയുടെ സ്ഥാപകനായ അബ്​ദുൽ അസീസ്​ രാജാവി​​െൻറ ചിത്രവും വിഷൻ 2030 എംബ്ലവും ഉൾപ്പെടുത്തിയിട്ടുണ്ട്​. സൗദി സെൻട്രൽ ബാങ്കി​െൻറ പേരിനു പുറമെ അക്കത്തിലും അക്ഷരത്തിലും സംഖ്യ എഴുതിയിട്ടുണ്ട്​. മറുവശത്ത്​ റിയാദ്​ നഗരത്തിലെ സർക്കാർ കൊട്ടാരത്തി​​​െൻറ ചിത്രമാണ്​. കൂടാതെ ബാങ്കി​െൻറ പേരും സംഖ്യയും​ ഇംഗ്ലീഷിലും ചേർത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia200 riyal note
News Summary - saudi to issue new 200 riyal note
Next Story