Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നിന്ന്​...

സൗദിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​​ ആദ്യ വിമാനം പുറപ്പെട്ടു

text_fields
bookmark_border
സൗദിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​​ ആദ്യ വിമാനം പുറപ്പെട്ടു
cancel
camera_alt??????? ??????? ????????? ????????? ????????????????????? ?????????? ??? ?????? ???????? ?????????????????? ??????

റിയാദ്​: കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം സൗദി അറേബ്യയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ ആദ്യ വിമാനം പുറപ്പെട്ടു. വിദേശത്ത്​ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ  തിരിച്ചു​കൊണ്ടുപോകുന്ന വന്ദേഭാരത്​ മിഷ​​​െൻറ മൂന്നാം ആഴ്​ചയിലെ സർവിസുകളിൽ ഒന്നായാണ്​​ 332 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം (എ​.​െഎ 928) റിയാദിൽ  നിന്ന്​ പുറപ്പെട്ടത്​. 

ഞായറാഴ്​ച ഉച്ച 1.59ന്​ റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ വിമാനത്താവളത്തിൽനിന്ന്​ പറന്നുയർന്ന വിമാനം രാത്രി പ്ര​ാദേശിക സമയം 9.09ന്​ തിരുവനന്തപുരത്ത്​ ഇറങ്ങ​ും. വന്ദേഭാരത്​ മിഷൻ തുടങ്ങിയ ശേഷം സൗദിയിൽ നിന്ന്​ പറക്കുന്ന ബോയിങ്​ ഇനത്തിൽപെട്ട ആദ്യ വലിയ വിമാനമായിരുന്നു ഇത്​. മറ്റ്​ പല സെക്​ടറുകളിലേക്കും വലിയ​ വിമാനങ്ങളെത്തുമെന്ന്​ പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം 150 യാത്രക്കാൾ ഉൾക്കൊള്ളുന്ന നിയോ വിമാനങ്ങളാക്കി ചുരുക്കുകയായിരുന്നു. 

അവസാന സമയം ഒ​േട്ടറെ യാത്രക്കാർ പുറത്താകുന്ന അവസ്ഥയുണ്ടായിരുന്നു. അത്​ വലിയ പ്രതിഷേധങ്ങൾക്ക്​ ഇടയാക്കുകയും ചെയ്​തിരുന്നു. എന്നാൽ തിരുവനന്തപുരം സെക്​ടറിൽ അതുണ്ടായില്ല. പറഞ്ഞതുപോലെ തന്നെ വലിയ വിമാനം വന്നു. എംബസിയിൽ രജിസ്​റ്റർ ചെയ്​തുകാത്തിരുന്ന ഒ​േട്ടറെ അത്യാവ​ശ്യക്കാർക്ക് അങ്ങനെ​ നാടണയാൻ അവസരമൊത്തു. 

12 കുട്ടികളും 320 മുതിർന്നവരുമാണ്​ ഇൗ വിമാനത്തിൽ പോയത്​. തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ  നിന്നുള്ളവരാണ് ഇവർ​. തമിഴ്​നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി എന്നീ ജില്ലകളിൽ നിന്നുള്ളവരുമുണ്ട്​. എംബസിയിൽ രജിസ്​റ്റർ ചെയ്​തവരിൽ നിന്ന്​ അടിയന്തര കാരണങ്ങൾ പരിഗണിച്ച്​ തെരഞ്ഞെടുക്കപ്പെട്ടവരാണ്​ യാത്രക്കാർ. 

ഞായറാഴ്​ച രാവിലെ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി. കൃത്യസമയത്ത്​ ബോർഡിങ്​, ലഗേജ്​  ചെക്ക്​ ഇൻ നടപടികൾ തുടങ്ങി. എയർ ഇന്ത്യ ഉദ്യോഗസ്​ഥരായ സിറാജ്​, രാജു, നൗഷാദ്​ എന്നിവർ​ നടപടികൾക്ക്​ നേതൃത്വം നൽകി. മൂന്നാം ആഴ്​ചയിലെ ആദ്യ വിമാനം വെള്ളിയാഴ്​ച റിയാദിൽ നിന്ന്​ ശ്രീനഗറിലേക്കാണ്​ പോയത്​. ആറ്​ കുട്ടികൾ ഉൾപ്പെടെ 148 യാത്രക്കാർ അതിൽ നാടണഞ്ഞു​. ഞായറാഴ്​ച തിരുവനന്തപുരം വിമാനം കൂടാതെ റിയാദിൽ നിന്ന്​ ഹൈദരാബാദിലേക്ക്​ മൂന്നു കുട്ടികളുൾപ്പെടെ 148 യാത്രക്കാരെയും ദമ്മാമിൽ നിന്ന് ശ്രീനഗറിലേക്ക്​​ രണ്ട്​ കുട്ടികളുൾപ്പെടെ 129 യാത്രക്കാരെയും കൊണ്ട്​ രണ്ട്​ വിമാനങ്ങൾ കൂടി പുറപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscorona viruscovid 19lockdownPravasi Return
News Summary - Saudi To Thiruvavanathapuram First Flight Journey Starts -Gulf news
Next Story