Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​ സാ​​​ങ്കേ​തി​ക...

സൗ​ദി​ സാ​​​ങ്കേ​തി​ക തൊ​ഴി​ൽ​വൈ​ദ​ഗ്​​ധ്യ പ​രീ​ക്ഷ ബം​ഗ്ലാ​ദേ​ശി​ലും

text_fields
bookmark_border
set exam
cancel

ജി​ദ്ദ: സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ പ​രീ​ക്ഷ ബം​ഗ്ലാ​ദേ​ശി​ലും ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ടു​മു​ത​ലാ​ണ്​​ ബം​ഗ്ലാ​ദേ​ശി​ൽ പ​രീ​ക്ഷ ആ​രം​ഭി​ച്ച​തെ​ന്ന്​ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പ​രീ​ക്ഷ പ​ദ്ധ​തി ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ലും പാ​കി​സ്​​താ​നി​ലും ആ​രം​ഭി​ച്ചി​രു​ന്നു. അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ സൗ​ദി എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​​ ന​ട​ത്തി​പ്പ്​.

സൗ​ദി​യി​ലേ​ക്ക്​ വ​രു​ന്ന പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കാ​രു​ടെ ക​ഴി​വു​ക​ൾ മി​ക​ച്ച​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന വി​ദ​ഗ്​​ധ തൊ​ഴി​ൽ പ​രീ​ക്ഷ പ​ദ്ധ​തി വ​രും​മാ​സ​ങ്ങ​ളി​ൽ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ പ്ലം​ബി​ങ്, വൈ​ദ്യു​തി, ഓ​ട്ടോ ഇ​ല​ക്‌​ട്രി​ക്, വെ​ൽ​ഡി​ങ്, റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ എ​ന്നി​ങ്ങ​നെ അ​ഞ്ച്​ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ മൊ​ത്തം 23 പ്ര​ധാ​ന തൊ​ഴി​ലു​ക​ൾ ഉ​ൾ​പ്പെ​ടും. മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ്​ വി​ദ​ഗ്​​ധ തൊ​ഴി​ൽ പ​രീ​ക്ഷ പ​ദ്ധ​തി. സൗ​ദി തൊ​ഴി​ൽ വി​പ​ണി​യി​ലെ പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​യു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, ന​ൽ​കു​ന്ന പ്ര​ഫ​ഷ​ന​ൽ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക്​ യോ​ഗ്യ​ത​യി​ല്ലാ​ത്ത പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​തി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രീ​ക്ഷ​ക്കു​​വേ​ണ്ടി ആ​ദ്യം പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ പോ​ർ​ട്ട​ലി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണം. തു​ട​ർ​ന്ന് തി​യ​റി, പ്രാ​ക്​​ടി​ൽ പ​രീ​ക്ഷ​ക്ക് അ​പ്പോ​യ്ന്റ്മെ​ന്റ് ബു​ക്ക് ചെ​യ്യ​ണം. ശേ​ഷം അ​ത​ത്​ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലു​ള്ള​വ​ർ അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച്​ അ​ക്കാ​ദ​മി​ക്​ യോ​ഗ്യ​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കും. മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshSaudiTechnical Skill Test
News Summary - Saudi Technical Skill Test in Bangladesh
Next Story