ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ മെഡലുമായി സൗദി ടീമുകൾ
text_fieldsഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ മത്സരിക്കുന്ന സൗദി ടീം അംഗങ്ങൾ
റിയാദ്: റിയാദിൽ നടക്കുന്ന ആറാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ സൗദി അറേബ്യൻ ടീമുകൾ 22 മെഡലുകളോടെ തങ്ങളുടെ മെഡൽ നേട്ടം വർധിപ്പിച്ചു. അഞ്ച് സ്വർണവും ഒരു വെള്ളിയും 16 വെങ്കലവുമാണ് സൗദി ഇതുവരെ നേടിയത്. ബുധനാഴ്ച മാത്രം ടീം ഒമ്പത് മെഡലുകൾ കരസ്ഥമാക്കി. ആദ്യ മെഡൽ സൗദി ഇ-സ്പോർട്സ് ടീമിലെ റാഫ് അൽതുർക്കിസ്ഥാനി നേടി. ടെക്കൻ എട്ടിൽ ബഹ്റൈൻ എതിരാളിയെ 3-2 എന്ന സ്കോറിന് തോൽപിച്ചാണ് റാഫ് സ്വർണം നേടിയത്.
കരാട്ടെയിൽ 84 കിലോ വിഭാഗത്തിൽ ഇറാനിയൻ എതിരാളിയെ 4-0 എന്ന സ്കോറിന് പരാജയപ്പെടുത്തി സൗദി താരം സനദ് സൂഫിയാനി സ്വർണം കരസ്ഥമാക്കി. മുഹമ്മദ് അൽഅസിരി 67 കിലോ വിഭാഗത്തിൽ ജോർഡൻ എതിരാളിയെ 3-1ന് തോൽപിച്ച് മറ്റൊരു സ്വർണ മെഡലും നേടി. 61 കിലോ വിഭാഗത്തിൽ മലക് അൽഖാലിദിയും 75 കിലോ വിഭാഗത്തിൽ സുൽത്താൻ അൽസഹ്റാനിയും രണ്ട് വെങ്കല മെഡലുകൾ നേടി തങ്ങളുടെ മുന്നേറ്റം പൂർത്തിയാക്കി. സൗദി ഇ-സ്പോർട്സ് ടീം റോക്കറ്റ് ലീഗിൽ കുവൈത്തിനെ 4-1 ന് തോൽപിച്ച് സ്വർണം നേടി ആധിപത്യം തുടർന്നു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ, അലി അൽഖസൽ 110 കിലോ വിഭാഗത്തിൽ രണ്ട് വെങ്കല മെഡലുകൾ നേടി. ടേബിൾ ടെന്നിസ് ഡബിൾസ് മത്സരത്തിൽ സൗദി വെങ്കലം നേടി ടൂർണമെൻറിലെ തങ്ങളുടെ പങ്കാളിത്തത്തിന് മികച്ച സമാപനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

