Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ടാങ്കർ ലോറി...

സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞ്​ കൊല്ലം സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞ്​ കൊല്ലം സ്വദേശി മരിച്ചു
cancel
camera_alt?????

റിയാദ്​: സൗദി അറേബ്യയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. കൊല്ലം കടയ്​ക്കൽ മാ​േങ്കാട്​ മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ നിസാറുദ്ദീൻ ആണ്​ മരിച്ചത്​. റിയാദ്​ നഗരത്തി​​െൻറ കിഴക്ക്​ ഭാഗത്ത്​ നദീമിലെ സീവേജ്​ പ്ലാൻറിൽ നിന്ന്​ മാലിന്യം ​കൊണ്ടുപോകുന്ന ടാങ്കർ ലോറിയിലെ ഡ്രൈവറാണ്​ നിസാർ. റിയാദ്​ ജനാദിരിയയിൽ വെള്ളിയാഴ്​ച ഉച്ചക്കുശേഷമായിരുന്നു അപകടം.


ജനാദിരിയയിലെ പ്ലാൻറിൽ പോയി തിരികെ വരു​േമ്പാൾ റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറി ലോറി നിയന്ത്രണം വിടുകയായിരുന്നു. ലോറിയിൽ നിന്ന്​ ടാങ്കർ ഇളകി നിലത്ത്​ വീണ്​ അതിനിടിയിൽപെട്ടായിരുന്നു ദാരുണാന്ത്യം. മൃതദേഹം പൊലീസ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.


ദീർഘകാലം സൗദിയിലുണ്ടായിരുന്ന നിസാർ പുതിയ വിസയിൽ റിയാദിൽ എത്തിയിട്ട്​ രണ്ട്​ വർഷത്തിലേറെയായി. സലാഹുദ്ദീൻ, ആരിഫ ബീവി ദമ്പതികളാണ്​ മാതാപിതാക്കൾ. ഭാര്യ: സജീല ബീവി. മക്കൾ: മുഫീദ ഫർസാന, മുർഷിദ്​ ഫർസാന. സഹോദരങ്ങൾ: നിഹാസ് (കേരള അറബിക്​ മുൻഷീസ്​ അസോസിയേഷൻ സംസ്​ഥാന സെക്രട്ടറി)​, ഷൈല ബീവി, ഷാമില ബീവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathgulf newsRoad Accident
News Summary - saudi tanker lorry accident-gulf news
Next Story