Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി-​സി​റി​യ...

സൗ​ദി-​സി​റി​യ സം​യു​ക്ത വി​മാ​ന​ക്കമ്പ​നി 750 കോ​ടി റി​യാ​ൽ മു​ത​ൽമു​ട​ക്കി​ൽ ‘നാ​സ് സി​റി​യ’

text_fields
bookmark_border
സൗ​ദി-​സി​റി​യ സം​യു​ക്ത വി​മാ​ന​ക്കമ്പ​നി 750 കോ​ടി റി​യാ​ൽ മു​ത​ൽമു​ട​ക്കി​ൽ ‘നാ​സ് സി​റി​യ’
cancel
camera_alt

 ‘നാ​സ് സി​റി​യ’ വി​മാ​ന​ക്ക​മ്പ​നി​യെ കു​റി​ച്ച്​ സൗ​ദി നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് പ്ര​ഖ്യാ​പി​ക്കു​ന്നു

Listen to this Article

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യും സി​റി​യ​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​വ്യോ​മ​യാ​ന ബ​ന്ധ​ങ്ങ​ളി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി സം​യു​ക്ത വി​മാ​ന​ക്ക​മ്പ​നി സ്ഥാ​പി​ക്കു​ന്നു. സൗ​ദി​യി​ലെ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ ഫ്ലൈ​നാ​സും സി​റി​യ​ൻ സി​വി​ൽ ഏ​വി​യേ​ഷ​നും കൈ​കോ​ർ​ക്കു​ന്ന പു​തി​യ സം​രം​ഭം ‘നാ​സ് സി​റി​യ’ എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ക.

സൗ​ദി നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 750 കോ​ടി സൗ​ദി റി​യാ​ൽ മു​ത​ൽ മു​ട​ക്കി​യാ​ണ്​ വി​മാ​ന​ക്ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന​ത്. സി​റി​യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സ​ന​വും വ്യോ​മ​യാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ലു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. 750 കോ​ടി റി​യാ​ൽ നി​ക്ഷേ​പ​ത്തി​ലൂ​ടെ പ​ഴ​യ​തും പു​തി​യ​തു​മാ​യ അ​ല​പ്പോ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വി​ക​സി​പ്പി​ക്കും.വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യി​ലെ യാ​ത്രാ-​ച​ര​ക്ക് നീ​ക്കം സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

‘ഫ്ലൈ​നാ​സി​നെ​പ്പോ​ലെ ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച ഒ​രു ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. സൗ​ദി നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് വ്യ​ക്ത​മാ​ക്കി.

സി​റി​യ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ, മ​റ്റ് പ്ര​മു​ഖ സൗ​ദി ക​മ്പ​നി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഒ​രു ‘സൗ​ദി സ​ഖ്യ​മാ​യി​രി​ക്കും’ ഈ ​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.

പ​ശ്ചി​മേ​ഷ്യ​യി​ലെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കും ഈ ​പു​തി​യ നീ​ക്കം വ​ഴി​തു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriangulf news malayalamSaudi Arabian News
News Summary - Saudi-Syrian joint venture airline 'Nass Syria' to launch at 7.5 billion riyals
Next Story