ചൊവ്വാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
text_fieldsറിയാദ്: ചൊവ്വാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ മുഴുവൻ ആളുകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 ശഅ്ബാൻ 29 (ഫെബ്രുവരി 17) ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.
നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. കോടതിയിൽ നേരിട്ടെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള സെൻററുകളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാവുന്നതാണ്.
മാസപ്പിറവി നിരീക്ഷിക്കാൻ കഴിവുള്ളവർ ഈ പുണ്യപ്രവൃത്തിയിൽ പങ്കുചേരണമെന്നും വിവിധ പ്രദേശങ്ങളിൽ ഇതിനായി രൂപവത്കരിച്ചിട്ടുള്ള കമ്മിറ്റികളുമായി സഹകരിക്കണമെന്നും കോടതി അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

