Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി സൂപ്പർ കപ്പ്:അൽഹിലാലിനെ അഭിനന്ദിച്ച് കായിക മന്ത്രി
text_fieldsbookmark_border
റിയാദ്: സൗദി സൂപ്പർ കപ്പ് നേടിയ അൽ ഹിലാൽ ക്ലബ്ബിനെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അഭിനന്ദിച്ചു. അബൂദബിയിൽ നടന്ന ഫൈനലിലാണ് അൽഇത്തിഹാദിനെ തോൽപിച്ച് അൽഹിലാൽ ക്ലബ് സൗദി സൂപ്പർ കപ്പ് നേടിയത്. 2024ലെ ദിർഇയ സൗദി സൂപ്പർ കപ്പ് നേടിയതിന് അൽഹിലാൽ ടീമിനെ അഭിനന്ദിക്കുന്നുവെന്നും വരും ടൂർണമെൻറുകളിൽ അൽഇത്തിഹാദ് ടീമിന് വിജയാശംസകൾ നേരുന്നുവെന്നും കായിക മന്ത്രി ‘എക്സ്’ സൈറ്റിൽ കുറിച്ചു. ടൂർണമെൻറിന് ആതിഥേയത്വം വഹിച്ച യു.എ.ഇയിലെ സഹോദരങ്ങൾക്ക് കായികമന്ത്രി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

