Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സയിലെ ഇസ്രായേൽ...

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി

text_fields
bookmark_border
gaza attack 786
cancel

ജിദ്ദ: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. പലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ആക്രമണത്തെ അപലപിച്ചു പുറത്തിറക്കിയ പ്രസ്​താവനയിൽ സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി. ദീർഘകാലമായി തുടരുന്ന ഇ​സ്രയേൽ അതിക്രമം അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകാനും എല്ലാ ശ്രമങ്ങളും നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട്​ മന്ത്രാലയം ആവശ്യപ്പെട്ടു.

ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന നടത്തിയ ആക്രമണത്തെ മുസ്​ലിം വേൾഡ് ലീഗും അപലപിച്ചു. നിരപരാധികളായ സാധാരണക്കാർക്ക് കനത്ത നഷ്​ടം വരുത്തിവെച്ച ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രശ്‌നം സങ്കീർണമാക്കുകയും മേഖലയിലെ സമാധാന സാധ്യതകളെ തുരങ്കംവയ്ക്കുകയും ചെയ്യുന്ന ഈ ആക്രമണങ്ങൾക്ക്​ പകരം നീതിപൂർവകവും സമഗ്രവുമായ സമാധാനത്തിനായി എല്ലാവരും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മുസ്​ലിം വേൾഡ്​ ലീഗ് ഉണർത്തി. ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

നിരവധി ഫലസ്​തീനികൾക്ക് പരിക്കേൽക്കാനും ജീവനപഹരിക്കാനും ഇടയാക്കിയ ഗസ്സയിലെ ഇസ്രായേലി അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണത്തെ ഗൾഫ് സഹകരണ (ജി.സി.സി) കൗൺസിലും അപലപിച്ചു. ഇസ്രായേൽ അധിനിവേശ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ തുടർച്ച അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനമല്ലാതെ മറ്റൊന്നുമ​ല്ലെന്ന്​ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്‌റഫ് പറഞ്ഞു. സിവിലിയന്മാർക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അരങ്ങേറുന്ന ഈ ക്രൂരതയെ തടുക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഗസ്സയിലെ ആക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമാധാന പ്രമേയങ്ങളുടെയും നഗ്​നമായ ലംഘനമാണ്​ ഗസ്സയിലെ നിരപരാധികൾക്ക്​ നേരെയുള്ള ആക്രമണമെന്ന്​ ഒ.ഐ.സി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ അപകടകരമായ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം അധിനിവേശ ശക്തിയായ ഇസ്രായേലിനാണ്​. ഇസ്രയേൽ ആക്രമണം തടയുന്നതിനും ഫലസ്​തീൻ ജനതയ്ക്ക് സംരക്ഷണം നൽകുന്നതിനും അന്താരാഷ്ട്ര സമൂഹത്തോട്​ പ്രത്യേകിച്ച് യു.എൻ സുരക്ഷാ കൗൺസിനോട്​ ആവശ്യപ്പെടുകയാണെന്നും പ്രസ്​താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ ക്രൂരമായ ഇസ്രായേലി ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അറബ്​ ലീഗും അപലപിച്ചു. ആക്രമണത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണ്​. അന്താരാഷ്​ട്ര നീതിന്യായ സ്ഥാപനങ്ങൾ ഇതിൽ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും അറബ്​ ലീഗ്​ ആവശ്യപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza attackIsrael Palestine Conflict
News Summary - Saudi strongly condemns Israel's attack on Gaza
Next Story