Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ് കേസുകൾ...

സൗദിയിൽ കോവിഡ് കേസുകൾ കണ്ടെത്താൻ മൊബൈൽ ആപ്

text_fields
bookmark_border
thathman
cancel

ജിദ്ദ: കോവിഡ് 19 ബാധിച്ചതായി സംശയിക്കുന്നവർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർക്കും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാൻ ഉപകരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ‘തത്മൻ’ എന്ന പേരിലാണ് ആപ് ത യാറാക്കിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്​ദു അൽഅലി അറിയിച്ചു.

രോഗലക്ഷണങ്ങളുമായി വീടുകളിലും താമസകേന്ദ്രങ്ങളിലും മറ്റുമായി സ്വയം ക്വാറൻറീനിൽ കഴിയുന്നവർക്ക് തങ്ങളുടെ ദൈനംദിന അവസ്ഥകൾ ആരോഗ്യ പ്രവർത്തകരുമായി 24 മണിക്കൂറും ഈ ആപ്ലിക്കേഷൻ വഴി പങ്കുവെക്കാം. ഇതിലൂടെ ആരോഗ്യ പ്രവർത്തകരിൽനിന്ന്​ ആവശ്യമുള്ള നിർദേശങ്ങൾ ലഭിക്കും. സംശയങ്ങൾ ഇൗ ആപ് വഴി ചോദിച്ച് നിവാരണം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiathathman app
News Summary - saudi started app for covid
Next Story