സൗദി: പ്രത്യേക ദേശീയദിന ജവാസത്ത് മുദ്ര
text_fields93ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ
സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് പ്രത്യേക മുദ്ര
ജിദ്ദ: 93ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് പ്രത്യേക മുദ്ര പുറത്തിറക്കി. അബ്ദുൽ അസീസ് രാജാവിെൻറ കൈകളാൽ നടന്ന രാജ്യത്തിെൻറ ഏകീകരണം ആഘോഷിക്കുന്ന വേളയിൽ അന്താരാഷ്ട്ര പ്രവേശനകവാടങ്ങളിലൂടെ പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്നവരോടൊപ്പം ദേശീയദിനം ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് ദേശീയദിന അടയാളം ഉൾക്കൊള്ളുന്ന പ്രത്യേക മുദ്ര പുറത്തിറക്കിയത്. ‘ഞങ്ങൾ സ്വപ്നംകാണുന്നു, നേടുന്നു, സൗദി ദേശീയദിനം93’ അടയാളമുള്ള സ്റ്റാമ്പാണ് ദേശീയദിനത്തിൽ സൗദിയിലേക്ക് വരുകയും പോകുകയും ചെയ്തവരുടെ പാസ്പോർട്ടുകളിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പതിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

