സൗദി ദക്ഷിണ കേരള ഇസ്ലാമിക് കൾചറൽ സെന്റർ ഹജ്ജ് സെൽ രൂപവത്കരിച്ചു
text_fieldsഷംനാദ് ചിതറ, ബിലാൽ മൗലവി
മക്ക: ഇന്ത്യയിൽ നിന്നും പരിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാർക്ക് വേണ്ട സേവനങ്ങൾ ചെയ്യാൻ ദക്ഷിണ കേരള ജംഇയത്തുൽ ഉലമയുടെ പ്രവാസി സംഘടനയായ ദക്ഷിണ കേരള ഇസ്ലാമിക് കൾചറൽ സെന്ററിന്റെ (ഡി.കെ.ഐ.സി. സി) നേതൃത്വത്തിൽ ഹജ്ജ് സെൽ രൂപവത്കരിച്ചു. ഷംനാദ് ചിതറ (ചീഫ് കോഓഡിനേറ്റർ), ബിലാൽ മൗലവി (മക്ക കോഓഡിനേറ്റർ), മൻഷാദ് (മക്ക മെഡിക്കൽ), നവാസ് മൗലവി (മദീന കോഓഡിനേറ്റർ), മുഹമ്മദ് നിജ (മദീന മെഡിക്കൽ), ശംസുദ്ദീൻ ഫൈസി, സൈനുദ്ദീൻ ബാഖവി (ഗൈഡൻസ്) എന്നിവരാണ് ഭാരവാഹികൾ. ഹജ്ജുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഗൈഡൻസ് വിഭാഗം മുഴുവൻ സമയങ്ങളിലും ഓൺലൈനായി സേവനത്തിനുണ്ടാകുമെന്നും ഡി.കെ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ പ്രസിദ്ദീകരിച്ചിട്ടുണ്ടെന്നും മക്കയിൽ സ്വന്തമായ നിലയിലും മദീനയിൽ മദീന ഇന്ത്യൻ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിലുമാണ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

