ജിദ്ദ: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്നുള്ള 13 പ്രവാസികൾ എസ്.ഡി.പി.ഐ സ്ഥാനാർഥികൾ. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ ജില്ലകളിലാണ് ഇവരെല്ലാവരും മത്സരരംഗത്തുള്ളത്. ജിദ്ദ, മക്ക, മദീന തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തിരുന്നവരും ഇന്ത്യൻ സോഷ്യൽ ഫോറം വളൻറിയർമാരുമായിരുന്ന പ്രവാസികളാണ് കണ്ണട ചിഹ്നത്തിൽ ജനവിധി തേടുന്നത്. വർഷങ്ങളോളം പ്രവാസം നയിക്കുകയും ശിഷ്ടകാലം നാട്ടിൽ കഴിച്ചുകൂട്ടി ജനസേവനത്തിൽ മുഴുകിയിരുന്നവരുമാണ് ജനവിധി തേടുന്നത്.
മലപ്പുറം ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷനിലെ പി.കെ. അബ്ദുൽ ഷുക്കൂർ, മലപ്പുറം ചെറുകാവ് പഞ്ചായത്ത് അഞ്ചാം വാർഡിലെ പി.ടി. സക്കീർ, അരീക്കോട് പഞ്ചായത്ത് 15ാം വാർഡിലെ പനോളി സുലൈമാൻ, പെരുമ്പടപ്പ് പഞ്ചായത്ത് 16ാം വാർഡിലെ സുഫ്യാൻ ചോഴിയാരകത്ത്, കണ്ണമംഗലം പഞ്ചായത്ത് 18ാം വാർഡിലെ അബ്ദുൽ അസീസ് ആലുങ്ങൽ, പരപ്പനങ്ങാടി നഗരസഭ 40ാം ഡിവിഷനിലെ വാൽപറമ്പിൽ കുഞ്ഞുട്ടി, എടക്കര പഞ്ചായത്ത് നാലാം വാർഡിലെ കെ.ടി. നിഷാദ്, പെരുവള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മഞ്ഞറോടൻ ഹംസ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി 19ാം ഡിവിഷനിലെ അബ്ദുൽ റഷീദ് കൂർമ്മത്ത്, വേങ്ങര പഞ്ചായത്ത് 22ാം വാർഡിലെ മുസ്തഫ പള്ളിയാളി, വയനാട് തവിഞ്ഞാൽ പഞ്ചായത്ത് 19ാം വാർഡിലെ സി.കെ. നിഷാദ്, കണ്ണൂർ കല്യാശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ എ.പി. നൂറുദ്ദീൻ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ആറാം വാർഡിലെ പി.പി. അഹമ്മദ് കുട്ടി എന്നിവരാണ് മത്സരിക്കുന്നത്.