സൗദി ശൂറ കൗൺസിൽ സംഘം ഡൽഹിയിൽ
text_fieldsസൗദി ശൂറ കൗൺസിൽ പ്രതിനിധി സംഘം തലവൻ മേജർ ജനറൽ ഡോ. അബ്ദുറഹ്മാൻ അൽഹർബി ഇന്ത്യൻ പാർലമെൻററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്/ഡൽഹി: ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലെത്തിയ സൗദി ശൂറ കൗൺസിൽ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെൻററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. ശൂറ കൗൺസിലിന് കീഴിലെ സൗദി-ഇന്ത്യ പാർലമെൻററി സൗഹൃദ സമിതി അംഗങ്ങൾ ചെയർമാൻ മേജർ ജനറൽ ഡോ. അബ്ദുറഹ്മാൻ അൽഹർബിയുടെ നേതൃത്വത്തിലാണ് ഡൽഹിയിലെത്തിയിട്ടുള്ളത്. ഇന്ത്യൻ പാർലമെൻറ് ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെൻററി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയും പൊതുതാൽപര്യമുള്ള വിഷയങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. സൗദിക്കും ഇന്ത്യക്കും ഇടയിലുള്ള പാർലമെൻററി ബന്ധങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ പാർലമെൻററി ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ സൗദി എംബസി ഉപദേഷ്ടാവ് റിയാദ് അൽകഅ്ബിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

