Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യക്ക്​ വീണ്ടും...

ഇന്ത്യക്ക്​ വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്​തം; 60 ടൺ ഓക്​സിജൻ അയച്ചു

text_fields
bookmark_border
ഇന്ത്യക്ക്​ വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്​തം; 60 ടൺ ഓക്​സിജൻ അയച്ചു
cancel
camera_alt

സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് അയക്കാൻ തയ്യാറാക്കിയ ഓക്​സിജൻ കണ്ടെയ്​നറുകൾ.

ജിദ്ദ: കോവിഡിനെ തുടർന്ന്​ ഓക്​സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യക്ക്​ വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്തം. ​കോവിഡ്​ ബാധിച്ചു ഓക്​സിജനു വേണ്ടി ബുദ്ധിമുട്ടുന്ന രോഗികൾക്ക്​​ 60 ടൺ ​ലിക്വിഡ്​ ഓക്സിജൻ കൂടി സൗദി അറേബ്യയിൽ നിന്ന്​ അയച്ചു​. മൂന്നു കണ്ടെയ്​നറുകളിലായി അയച്ച ഇത്രയും ടൺ ഓക്സിജൻ ജൂൺ ആറിന്​ ഇന്ത്യൻ തുറമുഖത്തെത്തും.


കഴിഞ്ഞ മാസം 80 ടൺ ലിക്വിഡ്​ ഓക്​സിജനും മറ്റ്​ ചികിത്സാ സഹായങ്ങളും ദമ്മാം പോർട്ടിൽ നിന്ന്​ അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്​ വീണ്ടും സൗദിയിൽ നിന്ന്​ ഓക്​സിജൻ ഇന്ത്യയിലേക്ക്​ അയച്ചിരിക്കുന്നത്​. ഏതാനും ആഴ്​ചകൾക്കുള്ളിൽ ഏകദേശം100 ​കണ്ടെയ്നറുകൾ കൂടി അയക്കാൻ തീരുമാനിച്ചതായാണ്​ വിവരം​. കോവിഡ്​ കാരണം പ്രതിസന്ധി അനുഭവിക്കുന്ന സൗഹൃദ രാജ്യങ്ങൾക്ക്​ മാനുഷികമായ സഹായങ്ങൾ എത്തിച്ചു കൊടുക്കുക എന്ന സംരംഭത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ ഈ സഹായഹസ്​തം.


കോവിഡ്​ പ്രതിസന്ധിയിൽ സൗദി അറേബ്യ നൽകിയ മാനുഷിക സഹായത്തിനു ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സൗദി സർക്കാരിനു ട്വിറ്ററിലൂടെ നന്ദിയും അഭിനന്ദനവും അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 60 ടൺ ലിക്വിഡ്​ ഓക്​സിജൻ അടങ്ങിയ മൂന്ന്​ കണ്ടെയ്​നറുകൾ അയക്കാൻ സൗദി ഊർജ്ജ മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സൽമാൻ നൽകിയ നിർദേശത്തെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു. ഇത്രയും ലിക്വിഡ്​ ഓക്​സിജൻ ജൂൺ ആറിന് മുബൈയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും ആഴം ​​പ്രതിഫലിപ്പിക്കുന്നതാണിതെന്നും ഇന്ത്യൻ പെട്രോളിയം മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiaoxygen tank
Next Story