Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയി​ൽ...

മക്കയി​ൽ ഭീകരവാദിവേട്ടക്കിടെ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു;  രണ്ടു പേർ പിടിയിൽ

text_fields
bookmark_border
മക്കയി​ൽ ഭീകരവാദിവേട്ടക്കിടെ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു;  രണ്ടു പേർ പിടിയിൽ
cancel

മക്ക: മക്കയി​ൽ ഭീകരവാദിവേട്ടക്കിടെ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു. മക്കയിലെ ഹയ്യ്​ അജിയാദ് ​ അൽമുസ്വാഫിൽ സംശയം തോന്നിയ കേന്ദ്രം പോലീസ്​ വളഞ്ഞപ്പോഴാണ്​ ഭീകരവാദിയെന്ന്​ സംശയിക്കുന്നയാൾ സ്വയം പൊട്ടിച്ചെറിച്ചത്​ എന്ന്​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്​ചയാണ്​ സംഭവം.

മക്കയിലും ജിദ്ദയിലും ഭീകരരുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന രണ്ട്​ പേർ പൊലീസ്​ പിടിയിലായതായും റിപ്പോർട്ടുണ്ട്​. ഭികരപട്ടികയിലുള്ള ഇവരെ വെള്ളിയാഴ്​ച പുലർച്ചെയാണ്​ ​ പൊലീസ്​ പിടികൂടിയത്​. ഇവരുടെ താമസകേന്ദ്രം പോലീസ്​ വളയുകയായിരുന്നു. ഒരാളെ മക്കയിലെ അൽഅലീസ ഡിസ്​ട്രിക്കിലും മറ്റൊരാളെ ജിദ്ദയുടെ തെക്ക്​ കിഴക്ക്​ ഹയ്യ്​ ഉലയായിലുമാണ്​ (ഉമ്മുസലം ഡിസ്​ട്രിക്​)  പിടികൂടിയത്​.  വീടുകൾ വളഞ്ഞപ്പോൾ ഭീകരർ സുരക്ഷ വകുപ്പിനു കീഴടങ്ങുകയായിരുന്നുവെന്നാണ്​​ റിപ്പോർട്ട്​​​.   പട്രോളിങ്​ വിഭാഗം, കുറ്റാന്വേഷണം വിഭാഗം തുടങ്ങിയവർ സ്​ഥലം വളഞ്ഞ്​ കനത്ത പൊലീസ്​ വലയം തീർത്താണ്​ ഇരുവരേയും പിടികൂടിയത്​. ഇതു സംബന്ധിച്ച ഒൗദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

Show Full Article
TAGS:Saudi security forces mecca 
News Summary - Saudi security forces foil attack on Grand Mosque in Mecca
Next Story