വിദ്യാലയങ്ങൾ തുറന്നു; സ്നേഹപ്പൂക്കളുമായി സ്വീകരണം
text_fieldsജിദ്ദ: വേനലവധിക്കു ശേഷം രാജ്യത്തെ സ്കൂളുകൾ ഞായറാഴ്ച തുറന്നു. വിവിധ മേഖലകളിൽ 60 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളാണ് സ്കൂളുകളിലെത്തിയത്. ആദ്യദിവസത്തെ വരവേൽക്കാൻ എല്ലാ സ്കൂളുകളിലും വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. അധ്യാപകർക്കു പുറമെ, അതതു മേഖല വിദ്യാഭ്യാസ കാര്യാലയ ഒാഫിസ് ഉദ്യോഗസ്ഥരും വിദ്യാർഥികളെ വരവേൽക്കാൻ രംഗത്തുണ്ടായിരുന്നു.
പുതിയ അധ്യയന വർഷത്തേക്കാവശ്യമായ എല്ലാ ഒരുക്കവും വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ പൂർത്തിയാക്കി. വിദ്യാഭ്യാസ വകുപ്പുകൾക്ക് കീഴിലേർപ്പെടുത്തിയ വാഹന സൗകര്യം 18,000 സ്കൂളുകളിലെ 12 ലക്ഷം വിദ്യാർഥികൾക്ക് ഉപകാരപ്പെടും. 25,000 ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 3100 ബസുകൾ പുതിയതാണ്. ഡ്രൈവർമാരും ടെക്നീഷ്യൻമാരുമായി 28,000 പേരെ നിയോഗിച്ചിട്ടുണ്ട്. റോഡുകളിലെ തിരക്ക് കുറക്കാൻ ട്രാഫിക് വിഭാഗം കൂടുതൽ പേരെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.