തീ കെടുത്തുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsജിദ്ദ: കേമ്പാളത്തിലുണ്ടായ തീ അണക്കുന്നതിനിടെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മരിച്ചു. ജിദ്ദയിലെ സവാരീഖ് സൂഖിൽ ഞായറാഴ്ച പുലർച്ചയുണ്ടായ അഗ്നിബാധക്കിെടയാണ് കേണൽ മുഹമ്മദ് അബ്ദുല്ല അൽസഖഫി മരിച്ചതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയിലാണ് ജിദ്ദ നഗരത്തിന് തെക്ക് സവാരീഖ് സൂഖിൽ അഗ്നിബാധയുണ്ടെന്ന വിവരം ലഭിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു.
ഉടനെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി. നിരവധി കടകളിലേക്ക് തീ പടർന്നതിനാൽ തീ നിയന്ത്രണ വിേധയമാക്കാനും അടുത്ത സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും ശ്രമം തുടങ്ങി. തീ കെടുത്തുന്നതിനിടയിലാണ് കേണൽ മുഹമ്മദ് അബ്ദുല്ല അൽസഖഫിക്ക് പരിക്കേറ്റത്. സഹപ്രവർത്തകരോടൊപ്പം തീയണക്കുന്നതിനിടയിലാണ് സംഭവമെന്നും അദ്ദേഹം മരണത്തിന് കീഴടങ്ങിെയന്നും വക്താവ് പറഞ്ഞു.
