Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ തീർഥാടകർക്ക്​...

ഹജ്ജ്​ തീർഥാടകർക്ക്​ കനത്ത സുരക്ഷയൊരുക്കും  –പൊതുസുരക്ഷ വിഭാഗം 

text_fields
bookmark_border
ഹജ്ജ്​ തീർഥാടകർക്ക്​ കനത്ത സുരക്ഷയൊരുക്കും  –പൊതുസുരക്ഷ വിഭാഗം 
cancel
camera_alt????? ??????????????? ???????????? ????????????? ?????? ???????? ??????????????? ?????????? ???????????????????? ?????????????

ജി​ദ്ദ: ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് ​വേ​ള​യി​ൽ പു​ണ്യ​സ്​​ഥ​ല​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന്​ സൗ​ദി പൊ​തു​സു​ര​ക്ഷ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ സാ​ഇ​ദ്​ അ​ൽ​ത്വ​വി​യാ​ൻ മ​ക്ക​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും യാ​ത്ര​ക്കി​ട​യി​ലും പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ​യും അ​വ​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഹ​ജ്ജ്​ അ​നു​മ​തി​പ​ത്ര​മു​ള്ള, നി​ശ്ചി​ത എ​ണ്ണം തീ​ർ​ഥാ​ട​ക​ർ​ക്ക്​ മാ​ത്ര​മേ പു​ണ്യ​സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ. മ​ക്ക​യി​ലേ​ക്കു​ള്ള എ​ല്ലാ ​പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും അ​നു​മ​തി​പ​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ചി​ല ഭാ​ഗ​ങ്ങ​ളും റോ​ഡു​ക​ളും അ​ട​ച്ചി​ടും.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ്​ പ്ര​ധാ​നം. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​യും അ​നു​മ​തി പ​ത്ര​മി​ല്ലാ​ത്ത​വ​രെ​യും പി​ടി​കൂ​ടാ​ൻ സു​ര​ക്ഷ​സം​ഘം രം​ഗ​ത്തു​ണ്ടാ​കും. നി​യ​മ​ലം​ഘ​ക​രെ ക​ടു​ത്ത ശി​ക്ഷ​യാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്​. ഇ​ത്ത​വ​ണ ഹ​ജ്ജി​ന്​ നി​ശ്ച​യി​ച്ച എ​ണ്ണം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​സു​ര​ക്ഷ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു. വ്യാ​ജ ഹ​ജ്ജ്​ സ്​​ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ക​രു​തി​യി​രി​ക്ക​ണം. ഹ​ജ്ജ്​ ട്രി​പ്പു​ക​ളു​ണ്ടെ​ന്ന്​ പ​റ​ഞ്ഞു പ​ല​രും രം​ഗ​ത്തു​വ​രും. ഇ​ത്ത​വ​ണ ഹ​ജ്ജ്​ (ഹം​ല) ട്രി​പ്പു​ക​ൾ​ക്ക്​ അ​നു​മ​തി​യി​ല്ല. ഹ​ജ്ജ്​ അ​നു​മ​തി​പ​ത്രം ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നും  പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ ഒ​രു​ക്കും.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​രോ​ഗ്യ രം​ഗ​ത്ത്​ നി​ര​വ​ധി ന​ട​പ​ടി​ക​ൾ​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു ന​ട​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ക്കും. പു​ണ്യ​സ്​​ഥ​ല​ങ്ങ​ളി​ൽ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കും.  ത്വ​വാ​ഫ്, സ​അ്​​യ്, അ​റ​ഫ​യി​ലെ നി​ർ​ത്തം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ പ​ദ്ധ​തി​ക​ളു​ണ്ട്. നി​യ​മ​ലം​ഘ​ക​രു​ടെ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തു​ക, അ​നു​മ​തി പ​ത്ര​മി​ല്ലാ​ത്ത​വ​ർ​ക്ക്​ വാ​ഹ​ന സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക്​ പി​ഴ തു​ട​ങ്ങി​യ ഹ​ജ്ജ്​ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​ര​ത്തേ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇൗ ​വ​ർ​ഷം തീ​രു​മാ​നി​ച്ച പു​തി​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ മു​മ്പു​ള്ള​തി​ലേ​ക്ക്​ ചേ​ർ​ക്കു​മെ​ന്നും പൊ​തു​സു​ര​ക്ഷ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulfnewssaudinews
News Summary - saudi, saudinews, gulfnews
Next Story