പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലോഷ്യസ് വില്യംസിന് നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒാൺലൈനായി നടത്തിയ യോഗത്തിൽ നാഷനൽ കോഒാഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ പ്രസിഡൻറ് എം.പി. സലിം (ഖത്തർ) ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് ജോൺ (ബ്രിട്ടൻ), അസോസിയേറ്റ് കോഒാഡിനേറ്റർ നൗഫൽ മടത്തറ (ബഹ്റൈൻ), ഡയറക്ടർ ബോർഡ് അംഗങ്ങളായ റാഫി പാങ്ങോട് (റിയാദ്), ഡയസ് ഇടിക്കുള (ദുബൈ), വനിത കോഒാഡിനേറ്റർ അനിത പുല്ലയിൽ (ഇറ്റലി), കേരള ഘടകം സെക്രട്ടറി ജഷീൻ പാലത്തിങ്കൽ (തൃശൂർ), വി.ജെ. നസ്റുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, സത്താർ കായംകുളം, സജി കായംകുളം, സൈഫ് കൂട്ടുങ്കൽ, അബ്ദുൽ ബഷീർ കരുനാഗപ്പള്ളി, സക്കീർ ഹുസൈൻ, നവാസ് ചൂനാടൻ, അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ, ഷെരീക്ക് തൈക്കണ്ടി, പോൾ പൊട്ടക്കൽ, സവാദ് അയത്തിൽ, മുജീബ് കായംകുളം, ഷാജഹാൻ ചാവക്കാട്, ബിനു കെ. തോമസ്, സലീം വാലില്ലാപ്പുഴ, സിയാദ് തിരുവനന്തപുരം, ജിബിൻ സമദ്, റസൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ട്രഷറർ ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു. അലോഷ്യസ് വില്യംസ് മറുപടിപ്രസംഗം നടത്തി.
