പ്രവാസ ജീവിതം മതിയാക്കി ഇസ്ഹാഖ് കാളികാവ് നാട്ടിലേക്ക്
text_fieldsജിദ്ദ: 27 വർഷത്തോളം പ്രവാസിയായിരുന്ന ഇസ്ഹാഖ് കാളികാവ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. ജീവ കാരുണ്യ പ്രവർത്തനരംഗത്ത് നിറഞ്ഞു നിന്നിരുന്ന ഇസ്ഹാഖ് ദമ്മാമിൽ അൽമാലികി കമ്പനിയിൽ ആറു വർഷവും ശേഷം ജിദ്ദയിൽ സ്വന്തമായി ബിസിനസിലും അൽറയാൻ സ്റ്റുഡിയോ, പൊളിക്ലിനിക്ക് ജോലികളിൽ സേവനം അനുഷ്ഠിച്ചും 16 വർഷത്തെ സേവനത്തിനും ശേഷമാണു മടങ്ങുന്നത്.
മലപ്പുറം ജില്ല ഒ.ഐ.സി.സി കമ്മിറ്റിയംഗം കാളികാവ് മസ്ജിദുൽ മുജാഹിദീൻ ജിദ്ദ മഹല്ല് കമ്മിറ്റി സെക്രട്ടറി, കാളികാവ് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (കാപ്പ) കോഒാഡിനേറ്റർ, ജിദ്ദ സ്പ്പോട്ടിങ് യുനൈറ്റഡ് ഭാരവാഹി, ഒ.ഐ.സി.സി കാളികാവ് പഞ്ചായത്ത് ഉപദേശക സമിതിയംഗം, അണിയറ കലാ സാഹിത്യ വേദി കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അധ്യാപികയായ ഹഫ്സത്ത് ആണ് ഭാര്യ. നാഫിൽ റിയാദ്, നാസിഹ് ജിദ്ദ, നസൂഹ് എന്നിവർ മക്കളാണ്. ഇസ്ഹാഖുമായി 0501032983 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
