പത്തനംതിട്ട ഒ.ഐ.സി.സിയുടെ സഹായത്തിൽ ശശികുമാർ നടണഞ്ഞു
text_fieldsദമ്മാം: ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്ന എറണാകുളം പറവൂർ സ്വദേശി ശശികുമാർ ദമ്മാം ഒ.െഎ.സി.സി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ സഹായത്തോടെ നാടണഞ്ഞു. ആഹാരത്തിന് പോലും ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹം സുമനസുകളുടെ സഹായത്തോടെ കഴിഞ്ഞുവരവേയാണ് കോവിഡ് കൂടുതൽ പ്രതിസന്ധിയിലാക്കിയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നതോടെ ശശികുമാർ മാനസികമായി തളർന്നിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിെൻറ വിവരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻറ് ജോർജ് തോമസിെൻറ ശ്രദ്ധയിൽ പെടുന്നത്.
ജോർജ് തോമസ് ശശികുമാറിൻറെ വിവരം ജില്ലാകമ്മിറ്റിയെ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ, ശശികുമാറിന് നാട്ടിലേക്ക് പോകാൻ ആവശ്യമായ ധനസഹായം നൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തുടർന്ന് ജില്ലാകമ്മിറ്റി പ്രസിഡൻറ് തോമസ് തൈപ്പറമ്പിലിെൻറയും വൈസ് പ്രസിഡൻറ് ജോർജ് തോമസിെൻറയും നേതൃത്വത്തിൽ ജില്ലാകമ്മിറ്റി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹനീഫ് റാവുത്തർ ശശികുമാറിന് കൈമാറി. കഴിഞ്ഞ ദിവസം അദ്ദേഹം നാടണഞ്ഞു.
