അൽയാസ്മിൻ സ്കൂളിന് നൂറുമേനി
text_fieldsറിയാദ്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം പുറത്തുവന്നപ്പോൾ റിയാദിലെ അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂളിന് നൂറുമേനി. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് നേടി. സൈദ് അഹമ്മദ് (95.2 ശതമാനം), മിൻഹ കബീർ (95.2), പി. ഷോൺ ജെറി (93.4), സൈനബ് അബ്ദുല്ല (90.2) എന്നീ കുട്ടികൾ സ്കൂൾ ടോപ്പർമാരായി.
സൈദ് അഹമ്മദ്, മിൻഹ കബീർ എന്നീ കുട്ടികൾ ഇംഗ്ലീഷ് (95), ഭൗതികശാസ്ത്രം (95), ഗണിതം (95), രസതന്ത്രം (95), കമ്പ്യൂട്ടർ സയൻസ് (96) എന്നീ വിഷയങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങി. ബയോളജി (94), ഭൗതികശാസ്ത്രം (95) എന്നീ വിഷയങ്ങളിൽ പി. ഷോൺ ജെറി ഉയർന്ന മാർക്ക് നേടി. വിജയികളെ പ്രിൻസിപ്പൽ ഡോ. റഹ്മത്തുല്ല, സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ എന്നിവർ അനുമോദിച്ചു.
