കിഴക്കോത്ത് ഗ്ലോബൽ കെ.എം.സി.സി ഭക്ഷ്യകിറ്റ് വിതരണം
text_fieldsദമ്മാം: കെ.എം.സി.സിയുടെ സേവന -ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ്. കിഴക്കോത്ത് ഗ്ലോബൽ കെ.എം.സി.സി പ്രവാസികൾക്ക് നൽകുന്ന ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഴക്കോത്ത് കച്ചേരിമുക്കിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹീം എളേറ്റിൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദൻസ്, എം.എ. ഗഫൂർ, എൻ.സി. ഉസൈൻ, വി.കെ. അബ്ദുറഹ്മാൻ, പാട്ടത്തിൽ അബൂബക്കർ, സി.എം. ഖാലിദ്, പി.പി. മുഹമ്മദ് എളേറ്റിൽ, കെ.കെ. ജബ്ബാർ, മുജീബ് ചളിക്കോട്, അർഷദ് കിഴക്കോത്ത്, ഷമീർ പറക്കുന്ന്, അഭീഷ് മിഹ്റാൻ, വി.കെ. സെയ്ത്, കരീം മുത്താട്ട്, ഉമർ സ്വാലിഹ്, ഹാരിസ് പറക്കുന്ന്, പി.ടി. സലീം, അമീർ അലി ഈസ്റ്റ് കിഴക്കോത്ത്, സിംല മജീദ്, പി.വി. മുഹമ്മദ്, ഒ.കെ. ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
സിദ്ദീഖ് മലബാരി സ്വാഗതവും സുഹൈൽ എളേറ്റിൽ നന്ദിയും പറഞ്ഞു.
