കോവിഡ്​ ലക്ഷണങ്ങൾ: മലപ്പുറം വേങ്ങര സ്വദേശി സൗദിയിൽ മരിച്ചു 

08:42 AM
13/07/2020
മ​ര​ക്കാ​ർ​കു​ട്ടി

ജീ​സാ​ൻ: പ​നി ബാ​ധി​ച്ച് താ​മ​സ​സ്ഥ​ല​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി മ​രി​ച്ചു. ശു​​ഖൈ​ഖി​നു​ സ​മീ​പം ഹ​റൈ​ദ​യി​ൽ ബ്രോ​സ്​​റ്റ​ഡ്​ ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ വേ​ങ്ങ​ര ക​ണ്ണാ​ടി​പ്പ​ടി സ്വ​ദേ​ശി പ​ക്കി​യ​ൻ മ​ര​ക്കാ​ർ​കു​ട്ടി​യാ​ണ്​ (55) മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച് ആ​ദ്യം ഖ​അ്​​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തേ​ടി​യി​രു​ന്നു. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നാ​ൽ താ​മ​സ​സ്ഥ​ല​ത്ത് സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​വു​ക​യും താ​മ​സ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഖ​ഹ്​​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. 25 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള മ​ര​ക്കാ​ർ ജി​ദ്ദ​യി​ലും മ​ഹാ​യി​ലി​ലും ജോ​ലി ചെ​യ്തി​രു​ന്നു.

ഹ​റൈ​ദ​യി​ൽ എ​ത്തി​യി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​യി. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ൽ പോ​യി വ​ന്ന​ത്. ഭാ​ര്യാ​സ​ഹോ​ദ​ര​ൻ സെ​യ്ത​ല​വി മേ​മാ​ട്ടു​പാ​റ ഹ​റൈ​ദ​യി​ലു​ണ്ട്. പി​താ​വ്: കൂ​നാ​യി​ൽ യൂ​സു​ഫ്. മാ​താ​വ്: ആ​മി പൂ​വ​ഞ്ചേ​രി. ഭാ​ര്യ: അ​സ്മാ​ബി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​മീ​ൻ യൂ​സു​ഫ്, അ​ന്ന​ത്ത് ഫാ​ത്വി​മ, അം​ന ശ​റി​ൻ, അം​ന ജ​ബി​ൻ. മ​രു​മ​ക​ൻ: യാ​സ​ർ ചു​ഴ​ലി മൂ​ന്നി​യ്യൂ​ൻ. സ​ഹോ​ദ​രി: റ​സി​യ. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അം​ഗ​വും ജി​സാ​ൻ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ഹാ​രി​സ് ക​ല്ലാ​യി, ദ​ർ​ബ്​ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സു​ൽ​ഫി വെ​ള്ളി​യ​ഞ്ചേ​രി, ശി​ഹാ​ബ് എ​ട​വ​ണ്ണ, ഫൈ​സ​ൽ മ​ഞ്ചേ​രി, ശ​മീം പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Loading...
COMMENTS