കോവിഡ് സുരക്ഷ നിർദേശങ്ങൾ; കൈപ്പുസ്തക വിതരണോദ്ഘാടനം
text_fieldsമക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ‘കോവിഡ്- ആരോഗ്യ സുരക്ഷ നിർദേശങ്ങൾ’ കൈപ്പുസ്തകത്തിെൻറ മക്ക ഏരിയ വിതരണോദ്ഘാടനം നടന്നു. ഡോ. കാസിം വിതരണത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കൈപ്പുസ്തകം പുതിയ സാഹചര്യത്തെ നേരിടുന്നതിന് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം? എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത്? രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം? തുടങ്ങി രോഗത്തെ ഭയപ്പെടാതെ നേരിടാനുള്ള ആത്മവിശ്വാസമാണ് പുസ്തകത്തിലൂടെ നൽകുന്നത്. പുസ്തക രൂപത്തിലും സോഫ്റ്റ് കോപ്പിയായി പി.ഡി.എഫ് ഫയലിലുമായാണ് പുസ്തകം പ്രവാസികള്‍ക്കിടയിൽ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ഫ്രറ്റേണിറ്റി ഫോറം മക്ക പ്രസിഡൻറ് ഖലീല്‍ ചെമ്പയിൽ, സെക്രട്ടറി ഫദല്‍ നിരോല്പാലം, അന്‍സാര്‍, ശരീഫ് കുഞ്ഞു കോട്ടയം തുടങ്ങിവര്‍ പങ്കെടുത്തു.
