ഇന്ത്യയുടേത് സവർണരും അവർണരും തമ്മിലുള്ള സംഘർഷത്തിെൻറ ചരിത്രം –തുളസീധരൻ പള്ളിക്കൽ
text_fieldsജിദ്ദ: കപട ദേശീയത ഉയർത്തിപ്പിടിച്ച് അധികാരത്തിൽവന്ന സംഘ്പരിവാർ ഭരണകൂടം രാജ്യത്തെ അധഃസ്ഥിത ന്യൂനപക്ഷ വിഭാഗങ്ങളെ ആട്ടിപ്പായിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇന്ത്യയിൽ നടത്തുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ‘ചരിത്രവും സമകാലിക ഇന്ത്യയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി മലപ്പുറം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, സി.വി. അശ്റഫ്, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, ഷാഹുൽ ചേളാരി എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രസിഡൻറ് ഹനീഫ കിഴിശ്ശേരി സ്വാഗതം പറഞ്ഞു.
