കേരള മാപ്പിളകല അക്കാദമി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: മൂന്നു പതിറ്റാണ്ടിെൻറ പ്രവാസത്തിന് ശേഷം നാട്ടിൽ പോയ കേരള മാപ്പിളകല അക്കാദമി റിയാദ് ചാപ്റ്റർ മുൻ പ്രസിഡൻറും സൗദി നാഷനൽ കമ്മിറ്റി ട്രഷററും അറിയപ്പെടുന്ന കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഇല്യാസ് മണ്ണാർക്കാടിന് അക്കാദമി യാത്രയയപ്പ് നൽകി. ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അക്കാദമിയുടെ ഉപഹാരം പ്രസിഡൻറ് ജലീൽ തിരൂർ സമ്മാനിച്ചു.
ചടങ്ങിൽ ഹംസ കല്ലിങ്ങൽ, ഇബ്രാഹിം വെളിയംകോട്, മുനീർ കുനിയിൽ, ഷാനവാസ് ഷാനു തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഓൺലൈനായി നടന്ന യാത്രയയപ്പിൽ ചെയർമാൻ മൂസ പട്ട, ഹാരിസ് ചോല, സത്താർ മാവൂർ, ഷമീർ ബാബു ഫാറൂഖ്, അഷ്റഫ് മേച്ചേരി, ഉമർ മീഞ്ചന്ത തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഇസ്മാഇൗൽ കരോളം സ്വാഗതവും ട്രഷറർ ജമാൽ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.
