കെ.എം.സി.സി പലിശരഹിത വായ്പ വിതരണം ആരംഭിച്ചു
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട നിർധനരായ പ്രവാസികളെ സഹായിക്കുന്നതിെൻറ ഭാഗമായി ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ 10,000 രൂപ വായ്പ നൽകുന്ന പദ്ധതിയുടെ വിതരണം ആരംഭിച്ചു. സുരക്ഷ സ്കീമിൽ അംഗങ്ങളായവർക്ക് മണ്ഡലം കമ്മിറ്റികളുടെ സഹായത്തോടെയാണ് ആറുമാസത്തെ കാലാവധിയിൽ 10,000 രൂപ വായ്പ നൽകുന്ന പദ്ധതി. മലപ്പുറം ജില്ല ലീഗ് ഓഫിസിൽ ചേർന്ന യോഗത്തിൽ വായ്പ വിതരണത്തിെൻറ ഉദ്ഘാടനം മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സൈതലവി നീലേങ്ങത്തിന് ആദ്യ വായ്പ നൽകി നിർവഹിച്ചു.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, ഭാരവാഹികളായ മുഹമ്മദലി ആതവനാട്, ഉമർ അറക്കൽ, പി.കെ.സി. അബ്ദുറഹ്മാൻ, പി. ഇസ്മാഇൗൽ മൂത്തേടം, കെ.എം. ഗഫൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സുഹൈൽ തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
