അവ്വല്‍ ബാങ്ക് സാബില്‍ ലയിപ്പിച്ചു; ലുബ്ന ഒലയാൻ സാബ് ചെയർമാൻ
text_fieldsറിയാദ്: സൗദിയിലെ പ്രമുഖ രണ്ട് ബാങ്കുകള്‍ തമ്മില്‍ ലയിച്ചു. അവ്വല്‍ ബാങ്ക് സാബ് ബാങ്കില്‍ ലയിപ്പിക്കുകയാണുണ്ടായത്. ഇരു ബാങ്ക് മേധാവികളും തമ്മില്‍ നടന്ന ചര്‍ച്ചയുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് ലയനം നടന്നതെന്ന് ഇടപാടുകാര്‍ക്ക് അയച്ച സന്ദേശത്തില്‍ അധികൃതര്‍ വ്യക്തമാക്കി. സാബ് ബാങ്ക് ബോര്‍ഡ് ചെയര്‍മാനായി ലുബ്ന സുലൈമാന്‍ അല്‍ ഒലയാനെ നിയമിച്ചതായും കമ്പനി വ്യക്തമാക്കി. ആദ്യമായാണ് സൗദിയില്‍ ഒരു വനിത ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് വരുന്നതെന്ന് അധികൃതർ പറഞ്ഞു.
അവ്വല്‍ ബാങ്കിെൻറ ഓഹരികള്‍ റദ്ദ് ചെയ്ത് പകരം ഉടമകള്‍ക്ക് തുല്യ എണ്ണം ഓഹരികള്‍ സാബ് നല്‍കുമെന്ന് അധികൃതർ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അവ്വല്‍ ബാങ്കിെൻറ എല്ലാ ആസ്തികളും സാബിലേക്ക് നീക്കിയിട്ടുണ്ട്. പതിനാറായിരത്തിലധികം ജീവനക്കാരുള്ള ഒലയാൻ ഗ്രൂപിെൻറ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറാണ് ലുബ്ന ഒലയാൻ. റിയാദിലാണ് കമ്പനിയുടെ ആസ്ഥാനം. വേൾഡ് ഇകണോമിക് ഫോറത്തിലെ സ്ഥിരം പ്രഭാഷക. ഫോർബ്സ്, ഫോർച്യൂൺ, ടൈം മാഗസിനുകൾ ലോകത്തെ ബിസിനസ് മേഖലയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട വനിതയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
