ഒടുവിൽ ജിദ്ദ ഇന്ത്യൻ സ്കൂൾ കെട്ടിടം ഒഴിയാൻ തീരുമാനം
text_fieldsജിദ്ദ: കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമാവാത്ത സാഹചര്യത്തിൽ ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷൻ ഇനി മുതൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ഗേൾസ് വിഭാഗത്തിൽ പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഫസ്റ്റ് ടേം പരീക്ഷയും ആറ് മുതൽ പത്ത് ക്ലാസുകളിൽ അർധ വാർഷിക പരീക്ഷയും നടക്കുന്നതിനാൽ ആൺകുട്ടികളുടെ പരീക്ഷ ഞായറാഴ്ച മുതൽ ഗേൾസ് വിഭാഗത്തിൽ വെച്ചു നടത്തും.
പെൺകുട്ടികൾക്ക് രാവിലെ 7.15 മുതൽ 10.45 വരെയും ആൺകുട്ടികൾക്ക് ഉച്ചക്ക് 1.30 മുതൽ അഞ്ച് വരെയുമായിരിക്കും പരീക്ഷ. ഒന്നു മുതൽ അഞ്ച് വരെ (ബോയ്സ്, ഗേൾസ് സെക്ഷനുകൾ) ഒക്ടോബർ ഏഴ് മുതൽ 11 വരെ ഉണ്ടായിരിക്കില്ല. അതേ സമയം കെ.ജി ക്ലാസുകൾ പതിവു പോലെ പ്രവർത്തിക്കും. ഒന്നു മുതൽ അഞ്ച് വരെ ബോയ്സ്, ഗേൾസ് വിഭാഗം ക്ലാസുകൾ ഒക്ടോബർ 14^ന് പുനഃരാരംഭിക്കും. സമയം പിന്നീട് അറിയിക്കുമെന്ന് സർക്കുലറിൽ അറിയിച്ചു. സകൂൾ കെട്ടിടം ഒക്ടോബർ ഒമ്പതിന് മുമ്പ് ഒഴിയണമെന്ന കോടതി ഉത്തരവിെൻറ നോട്ടിസ് കഴിഞ്ഞ ദിവസം സ്കൂൾ ഗേറ്റിൽ പതിച്ചിരുന്നു. കെട്ടിട ഉടമയുമായും അദ്ദേഹത്തിെൻറ അഭിഭാഷകനുമായും പ്രശ്നം രമ്യമായി പരിഹരിക്കാൻ സ്കൂൾ അധികൃതർ ചർച്ച നടത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പ്രിൻസിപ്പലിെൻറ സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
