Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​തനാർബുദ പീഡക്ക്​...

സ്​തനാർബുദ പീഡക്ക്​ സ്വാസ്ഥ്യം പകർന്ന്​ യോഗ സൗദിയിൽ ശ്രദ്ധേയമാകുന്നു

text_fields
bookmark_border
സ്​തനാർബുദ പീഡക്ക്​ സ്വാസ്ഥ്യം പകർന്ന്​ യോഗ സൗദിയിൽ ശ്രദ്ധേയമാകുന്നു
cancel

റിയാദ്​: സൗദിയിലെ സ്​തനാർബുദ രോഗികൾക്കിടയിൽ യോഗ വമ്പിച്ച പ്രചാരം നേടുന്നു. രോഗമേൽപ്പിക്കുന്ന ശാരീരിക പീഡകളിൽ നിന്ന്​ സ്വാസ്​ഥ്യം തേടി യോഗയെ സമീപിക്കുന്ന സൗദി വനിതകളുടെ എണ്ണം വർധിക്കുന്നു. രോഗമുള്ളപ്പോഴുള്ള വേദനയും രോഗ വിമുക്തിക്ക്​ ശേഷം ചികിത്സയും മരുന്നുകളും ശരീരത്തിൽ ബാക്കിയാക്കുന്ന വൈഷമ്യതകളും മനോവ്യഥകളും മറക്കാൻ യോഗ സഹായിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. യുവതികളാണ്​ ഇവരിലധികവും. ഒരുകൂട്ടം യുവതികൾ കിഴക്കൻ സൗദിയിലെ അൽഖോബാറിൽ ഒരു യോഗാ ക്ലബ്​ തുടങ്ങുകയും യോഗപരിശീലനം സ്ഥിരമായി നടത്തുകയും ചെയ്യുന്നു. ശരീരം വഴങ്ങാൻ സഹായിക്കുന്ന വ്യായാമ മുറയെന്ന നിലയിലും മനസിന്​ ശാന്തി പകരുന്ന ചികിത്സോപാധിയായും യോഗ വളരെ വേഗം ജനകീയമായി കൊണ്ടിരിക്കുകയാണ്​.

എന്നാൽ അർബുദ ചികിത്സകൾക്കിടയിലുണ്ടാകുന്ന വേദനാകരമായ അസ്വസ്ഥതകളിൽ നിന്ന്​ സ്വാസ്​ഥ്യം നേടാൻ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗമെന്ന നിലയിൽ യോഗയെ കാണുന്നവരാണ്​ കൂടുതലും. സൗദിയിൽ യോഗയിലേക്ക്​ തിരിയുന്നതിൽ കൂടുതലും സ്​തനാർബുദം പിടിപെട്ടവരാണ്​. സൗദി യുവതികളുടെ യോഗ ഗ്രൂപ്പി​​​െൻറ സ്ഥാപകയായ സഹർ അൽഫർഹാൻ ഇക്കാര്യമാണ്​ അടിവരയിടുന്നത്​. അർബുദ വിമുക്തി നേടിയയാളാണ്​ സഹർ അൽഫർഹാൻ. ചികിത്സാകാലത്ത്​ കഠിന വേദനയാണ്​ അനുഭവിച്ചതെന്നും കീമോതെറാപ്പി ശരീരത്തെ ആകെ തകർത്തുകളഞ്ഞെന്നും എന്നാൽ യോഗ പരിശീലിക്കാൻ തുടങ്ങിയതോടെ ആ വൈഷമ്യങ്ങളൊക്കെ മറക്കുകയും ജീവിതത്തെ സ്​നേഹിക്കാൻ തുടങ്ങുകയും ചെയ്​തതെന്നും അവർ അൽഅറബിയ ചാനലിനോട്​ വെളിപ്പെടുത്തി. യോഗയിൽ നിന്ന്​ കിട്ടിയ ശാന്തി ത​നിക്ക്​ ആന്തരിക കരുത്ത്​ പകർന്നതായും അവർ പറയുന്നു.

കീമോതെറാപ്പിയുടെയും മറ്റ്​ ചികിത്സകളുടെയും പ്രത്യാഘാതങ്ങളെ മറികടക്കാൻ യോഗ സഹായിക്കും എന്ന തിരിച്ചറിവ്​ ഇപ്പോൾ ധാരാളം പേർക്കുണ്ടെന്നും നിരവധി സൗദി വനിതകൾ ഇൗ രംഗത്തേക്ക്​ വരുന്നുണ്ടെന്നും സഹറ കൂട്ടിച്ചേർത്തു. യോഗ ക്ലബ്​ ഇത്തരം രോഗികൾക്ക്​ ആശ്വാസം പകരാനുള്ള പദ്ധതികളാണ്​ നടത്തുന്നത്​. യോഗ പരിശീലനത്തിന്​ ചേരാൻ ക്ലബ്​ യുവതികളെ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ചും ചികിത്സയിൽ കഴിയുന്നവരെ. അർബുദ പീഡകളെ നേരിടാൻ ഏറ്റവും നല്ല വഴി യോഗ തന്നെയാണെന്ന്​ നൗഫ്​ അൽസാദിരിയും സാക്ഷ്യപ്പെടുത്തുന്നു. ശരീരത്തി​​​െൻറ സൂക്ഷ്​മാവയവങ്ങളുൾപ്പെടെ മുഴുവൻ ഭാഗങ്ങ​േ​ളയും സ്​പർശിക്കുന്ന വ്യായാമ മുറയാ​ണ്​ യോഗ​െയന്നും ഇത്​ ശാരീരിക പ്ര​ക്രിയകളുടെ സ്വാഭാവികതയെ വീണ്ടെടുക്കുന്നു എന്നും നൗഫ്​ കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsSaudi News
News Summary - saudi-saudi news
Next Story