ചൈനീസ് പുരാവസ്തു പ്രദർശനത്തിൽ മിന്നുന്നത് ‘ടെറാക്കോട്ട ഭടന്മാർ’
text_fieldsറിയാദ്: റിയാദ് നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന ചൈനീസ് പുരാവസ്തു മേളയിലെ മിന്നും താരങ്ങൾ ‘ടെറാക്കോട്ട ഭടന്മാരാ’ണ്. ചൈനയിലെ 13 പ്രമുഖ മ്യൂസിയങ്ങളിൽ നിന്നെത്തിയ 250ഒാളം ചരിത്രാവശിഷ്ടങ്ങളിൽ സന്ദർശകരെ ഏറെയും ആകർഷിക്കുന്നത് 1974ൽ ഴാങ്സി പ്രവിശ്യയിൽ നിന്ന് കണ്ടെത്തിയ ഇൗ പൂർണകായ പ്രതിമകളാണ്. ബി.സി 220ൽ ആദ്യ ചൈനീസ് ചക്രവർത്തിയായിരുന്ന ക്വിൻ ഷി ഹുവാങ്ങിെൻറ മൃതദേഹത്തോടൊപ്പം കുഴിച്ചിടപ്പെട്ട സൈനീക രൂപങ്ങളാണ് ഇവ.
ചക്രവർത്തിയുടെ മരണാനന്തര ജീവിതത്തിലെ പരിചാരകരായി അക്കാലത്തെ ചൈനീസ് വിശ്വാസപ്രകാരം കുഴിച്ചിടപ്പെട്ടതാണ് ഇൗ ടെറാക്കോട്ട ശിൽപങ്ങൾ. 8,000 സൈനിക പ്രതിമകൾ, 130 രഥങ്ങൾ, 520 കുതിരരൂപങ്ങൾ എന്നിവയാണ് ചക്രവർത്തിയോടൊപ്പം കുഴിച്ചിടപ്പെട്ട നിലയിൽ പുരാതന ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത്. സൈനീകരുടെ റാങ്ക് അനുസരിച്ചാണ് പ്രതിമകളുടെ ഉയരം നിശ്ചയിച്ചിരുന്നത്. ഇതിൽ സീനിയർ ജനറലിെൻറ രൂപമാണ് റിയാദിൽ പ്രദർശിപ്പിച്ചവയിലെ ഏറ്റവും ഉയരമുള്ള പ്രതിമ. 199 സെൻറി മീറ്റർ ഉയരമാണ് ഇതിനുള്ളത്. ഭടന്മാരുടെ പ്രതിമകൾ നാലെണ്ണവും രഥങ്ങളിൽ ഒന്നും ഒരു കുതിരയും റിയാദിൽ എത്തിയിട്ടുണ്ട്.
കൃഷിക്കുവേണ്ടി കിണർ കുഴിക്കുന്നതിനിടയിൽ ഴാങ്സി മേഖലയിലെ കർഷകരാണ് ഇൗ പുരാതന ശേഷിപ്പുകൾ കണ്ടെത്തിയത്. പിൽക്കാലത്ത് ലോകത്തെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായി ഇത് മാറി. ഇൗ സ്ഥലം പിന്നീട് ഒരു മ്യൂസിയമാക്കി മാറ്റുകയും ലോകമെങ്ങും നിന്നുള്ള കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്രധാന കാഴ്ച ബംഗ്ലാവുകളിൽ ഒന്നായി മാറുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ലോകനേതാക്കളും ഇവിടം സന്ദർശിച്ചിട്ടുണ്ട്. ടെറാക്കോട്ട ഭടന്മാരോടൊപ്പം നിന്നുള്ള മോദിയുടെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. ലോകത്തിെൻറ മുക്കുമൂലകളിൽ നിന്ന് സഞ്ചാരികൾ ഇൗ പ്രതിമകളെ കാണാൻ ചൈനയിലേക്ക് പോകുേമ്പാൾ സൗദിയിലുള്ളവർക്ക് തൊട്ടുമുന്നിലെത്തിയിരിക്കുകയാണ് അവ. പൗരാണിക വിസ്മയ നിർമിതികൾ കാണാനുള്ള സുവർണാവസരമാണ് റിയാദ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
ലോകപര്യടനം നടത്താറുള്ള ചൈനയുടെ സഞ്ചരിക്കുന്ന മ്യൂസിയമാണ് റിയാദിലെത്തിയിരിക്കുന്നത്. ചരിത്രപര്യവേഷണ രംഗത്തെ സൗദി ^ ചൈന സഹകരണത്തിെൻറ ഭാഗമായാണ് സൗദിയിൽ ആദ്യമായി ചൈനീസ് പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചത്. 3,000 വർഷം പഴക്കമുള്ള പൗരാണിക ശേഷിപ്പുകളും ബീജിങ് നഗരത്തിലെ അതിപ്രശസ്തമായ ‘ഫോർബിഡൻ സിറ്റി’യുടെ മാതൃകയും അവിടെനിന്നുള്ള വസ്തുങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 12ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാനും റിയാദിലെ ചൈനീസ് അംബാസഡർ ലി ഹുവാക്സിനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ‘ട്രഷറേഴ്സ് ഒാഫ് ചൈന’ എന്ന ശീർഷകത്തിലെ മേള നവംബർ 23 വരെയുണ്ടാകും. രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് സന്ദർശന സമയം. സന്ദർശനം പൂർണമായും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
