റിയാദിലെ പവർ സ്റ്റേഷനിൽ വൻ അഗ്നിബാധ
text_fieldsറിയാദ്: റിയാദിലെ പവർ സ്റ്റേഷനിൽ വൻ അഗ്നിബാധ. തിങ്കളാഴ്ച അൽനാഫിൽ ഡിസ്ട്രിക്റ്റിലെ പ്ലാൻറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധം വിഛേദിച്ചു. ഒരു ട്രാൻസ്ഫോർ പൊട്ടിത്തെറിച്ചാണ് അപകടം. അന്തരീക്ഷത്തിൽ 10 മീറ്ററോളം ഉയരത്തിൽ തീഗോളങ്ങൾ ആളിയുയർന്നു. പ്രദേശം മുഴുവൻ കരിംപുകയാൽ മൂടി.
അഗ്നിശമന സേന കഠിനപ്രയത്നം നടത്തി തീയെ നിയന്ത്രണവിധേയമാക്കി. ആളപായത്തിനിടയായിട്ടില്ലെന്നും ട്രാൻസ്പോർമറിൽ തീ കണ്ട ഉടൻ പ്രദേശത്തെങ്ങും വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ ദുരന്തത്തിെൻറ വ്യാപ്തി കുറയ്ക്കാൻ സാധിച്ചെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി വൃത്തങ്ങൾ അറിയിച്ചു. അഗ്നിസുരക്ഷാ മാർഗങ്ങളിൽ തകരാർ ശ്രദ്ധയിൽ പെട്ടതിനാൽ ഇൗ പവർ സ്റ്റേഷെൻറ പ്രവർത്തനം തൽക്കാലത്തേക്ക് മരവിപ്പിച്ചെന്നും സ്റ്റേഷെൻറ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടുമെന്നും വൈകാതെ പരിഹരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
