ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇന്ത്യക്കാരായ 50 വിദ്യാര്‍ഥികൾക്ക് ആദരം
text_fieldsജിദ്ദ: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇന്ത്യക്കാരായ 50 വിദ്യാര്‍ഥി-കളെ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയും ജിദ്ദ നാഷനല്‍ ഹോസ്പിറ്റലും ചേര്‍ന്ന് ആദരിച്ചു. ജെ.എ.ന്‍എച്ച് ഫിനാന്‍സ് ഡയറക്ടര്‍ അഷ്‌റഫ് മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ എന്ന പ്രവാചക വചനം അദ്ദേഹം ഓര്‍മിപ്പിച്ചു.വിദ്യാർഥികളുെട രക്ഷിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. സോഷ്യല്‍ ഫോറം റീജ്യനല്‍ പ്രസിഡൻറ് അശ്റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു.
‘ഖൈറുക്കും ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സൊസൈറ്റി’ മക്ക മേഖല സംഘടിപ്പിച്ച ഖുര്‍ആന്‍ മല്‍സരത്തില്‍ വിജയിച്ച ഹാഫിള് അബ്്ദുല്ല അബ്്ദുല്‍ മതീന്‍ ഉസ്മാനിയെ ചടങ്ങില്‍ ആദരിച്ചു. ശൈഖ് മുഖ്താര്‍ അഹമദ് ജാമിഇ, സക്കരിയ്യ അഹമദ് ബിലാദി (മിക്‌സ് അക്കാദമി), ഡോ. മുഹമ്മദ് ഹുസയ്ന്‍ മണിയാര്‍ (ബഗ്ഷാന്‍ ഹോസ്പിറ്റല്‍), അഷ്‌റഫ് പാട്ടത്തിൽ (ജെ.എന്‍എ.ച്ച് മാര്‍ക്കറ്റിങ് മാനേജര്‍), അബ്്ദുല്‍ റബ്ബ് ഖുറേഷി (സൗദി -ജാപനീസ് ഓട്ടോമൊബൈല്‍ ഹൈ ഇൻസ്റ്റിറ്റ്യൂട്ട് ഇന്‍സ്ട്രക്ടര്‍) എന്നിവര്‍ ആശംസ നേർന്നു. ഹാഫിള് അബ്്ദുല്‍ അസീസ് മുഹമ്മദ് ഷാഹിദ് ഖിറാഅത്ത് നടത്തി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡൻറ് ഫൈസുദ്ദീന്‍ ചെന്നൈ, ഇ.എം അബ്്ദുല്ല (സോഷ്യല്‍ ഫോറം), മുഹമ്മദ് മുഖ്ദാര്‍, ഇര്‍ഷാദ് അഹമദ്, അലി കോയ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
